ദുബൈ: ദുബൈയുടെ ടൂറിസ്റ്റ് സീസെൻറ വരവറിയിച്ച് േഗ്ലാബൽ വില്ലേജ് തുറന്നു. ഏപ്രിൽ പത്തു വരെയാണ് 26ാം സീസൺ. എക്സ്പോ 2020 നടക്കുന്ന സാഹചര്യത്തിൽ കൂടുതൽ സന്ദർശകരെ പ്രതീക്ഷിച്ചാണ് ആഗോള ഗ്രാമത്തിെൻറ വാതിലുകൾ തുറന്നത്. ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 15 ദിർഹമാണ് നിരക്ക്. നേരിട്ടെത്തി ടിക്കറ്റെടുത്താൽ 20 ദിർഹം.
വില്ലേജ് തുറന്നതോടെ ഇവിടേക്കുള്ള ബസ് സർവിസും പുനരാരംഭിച്ചു. ഇതിന് പുറമെ േഗ്ലാബൽ വില്ലേജിനെയും എക്സ്പോയെയും ബന്ധിപ്പിക്കുന്ന സർവിസുമുണ്ടാകും. േഗ്ലാബൽ വില്ലേജിലേക്ക് നേരിട്ട് നാല് സർവിസുകളാണുള്ളത്. റാശിദീയയിൽ നിന്ന് 60 മിനിറ്റ് ഇടവേളയിൽ റൂട്ട് 102, യൂനിയൻ സ്ക്വയറിൽ നിന്ന് 40 മിനിറ്റ് ഇടവേളയിൽ 103, അൽ ഗുബൈബ സ്റ്റേഷനിൽ നിന്ന് 60 മിനിറ്റിൽ റൂട്ട് 104, മാൾ ഓഫ് എമിറേറ്റ്സിൽ നിന്ന് 60 മിനിറ്റിൽ റൂട്ട് 106 എന്നിവയാണ് പ്രധാന സർവിസുകൾ. പത്ത് ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഡീലക്സ് കോച്ചുകളും സാധാരണ ബസുകളും ഈ റൂട്ടിൽ സർവിസ് നടത്തും. ദിവസവും വൈകുന്നേരം നാല് മുതൽ രാത്രി 12 വരെയാണ് േഗ്ലാബൽ വില്ലേജ് തുറന്നിരിക്കുക. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഒരു മണി വരെയായിരിക്കും പ്രവർത്തനം. തിങ്കളാഴ്ചകളിൽ കുടുംബങ്ങൾക്ക് മാത്രമാണ് പ്രവേശനം. എന്നാൽ, പൊതു അവധികൾ വരുന്ന തിങ്കളാഴ്ചകളിൽ എല്ലാവർക്കും പ്രവേശനമുണ്ടാകും. ഈ സമയങ്ങളിലെല്ലാം ബസ് സർവിസ് ഉണ്ടാകും.
പുതുമകളോടെയാണ് 26ാം സീസൺ തുടങ്ങുന്നത്. സംഗീത പരിപാടികൾ നടത്താൻ വലിയ സ്റ്റേജുകൾ ഇക്കുറി ഒരുക്കിയിട്ടുണ്ട്. പുതിയ ഇറാഖി പവലിയനും ഈ സീസണിെൻറ പ്രത്യേകതയാണ്. സന്ദർശകർക്ക് കൂടുതൽ സീറ്റിങ് ഏരിയകൾ തയാറായി. ഫോട്ടോ എടുക്കുന്നവർക്കായി ഇൻസ്റ്റലേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. പീറ്റർ റാബിറ്റ് അഡ്വഞ്ചർ സോൺ, ഫയർ ഫൗണ്ടെയ്ൻ ഷോ, വാട്ടർ സ്റ്റണ്ട് ഷോ എന്നിവയും ഈ സീസണിലെത്തും.
അതേസമയം, മിറക്ക്ൾ ഗാർഡനിലേക്കുള്ള ബസ് സർവിസും ആർ.ടി.എ പുനരാരംഭിച്ചു. മാൾ ഓഫ് എമിറേറ്റ്സിൽ നിന്ന് 105ാം നമ്പർ ബസാണ് സർവിസ് നടത്തുന്നത്. 30 മിനിറ്റ് ഇടവേളയിൽ സർവിസുണ്ടാകും. വെള്ളി, ശനി ദിവസങ്ങളിൽ 20 മിനിറ്റ് ഇടവേളയിൽ ബസുണ്ട്. അഞ്ച് ദിർഹമാണ് ടിക്കറ്റ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.