ദുബൈ: ഇൗ വർഷം ഗ്ലോബൽ വില്ലേജിൽ പിഴ ചുമത്തിയത് 3,090 ഡ്രൈവർമാർക്ക്. 360 വാഹനങ്ങൾ പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. നവംബർ മുതൽ ഏപ്രിൽ വരെ നടന്ന മേളക്കാലത്ത് വില്ലേജ് പരിസരങ്ങളിലായി 192 ചെറു അപകടങ്ങളുണ്ടായതായി ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ സൈഫ് മുഹൈർ അൽ മസ്റൂഇ പറഞ്ഞു. മുൻ വർഷങ്ങളേക്കാളേറെ സന്ദർശകരെത്തിയെങ്കിലും മികച്ച ട്രാഫിക് പ്ലാനും പൊലീസ് പട്രോളിംഗും ഗതാഗതം സുഗമമാക്കാൻ കാര്യക്ഷമമായ സഹായിച്ചതായും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.