പെരുന്നാൾ ചിത്രത്തിന് സ്വർണ സമ്മാനം; അവസരം നാളെക്കൂടി മാത്രം

ദുബൈ: ബലിപെരുന്നാൾ ആഘോഷ ചിത്രങ്ങൾക്ക് സ്വർണ സമ്മാനം ലഭിക്കുന്ന 'ജോയ് ഓഫ് ഈദുൽ അദ്ഹ' മത്സരത്തിൽ പങ്കെടുക്കാൻ ശനിയാഴ്ചവരെ മാത്രം അവസരം. എല്ലാ ഗൾഫ് രാജ്യങ്ങളിലും സമ്മാനങ്ങളിലുള്ളവർക്കും അവസരമുണ്ട്. ആഘോഷ ദിനങ്ങളിലെ ഫോട്ടോയോ വിഡിയോയോ ഗൾഫ് മാധ്യമം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുന്നവർക്കാണ് സ്വർണ സമ്മാനം ലഭിക്കുക. ഗൾഫിലുള്ളവർക്കും അവധിക്ക് നാട്ടിലെത്തിയവർക്കും പങ്കെടുക്കാം. പോസ്റ്റ് ചെയ്തവരിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്കാണ് സമ്മാനം ലഭിക്കുക. യു.എ.ഇയിൽ നാല് ഗ്രാം വീതം എട്ട് പേർക്കാണ് സമ്മാനം നൽകുന്നത്.

ഈദ് യാത്രകൾ, പെരുന്നാൾ നമസ്കാരം, ഈദ്ഗാഹ്, ഒത്തുചേരലുകൾ, കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ തുടങ്ങിയ സന്ദർഭങ്ങളിലെ ചിത്രങ്ങളെല്ലാം സമ്മാനത്തിന് പരിഗണിക്കും. ബന്ധുക്കൾ, സുഹൃത്തുക്കൾ, സഹോദരങ്ങൾ, സഹപ്രവർത്തകർ, അതിഥികൾ, അയൽക്കാർ, വിദേശികൾ തുടങ്ങിയവർക്കൊപ്പമുള്ള ഈദ് ആഘോഷ ചിത്രങ്ങളും അയക്കാം. ചെറിയ പെരുന്നാൾ സന്ദർഭത്തിൽ സംഘടിപ്പിച്ച സമാനമായ മത്സരത്തിൽ നിരവധിപേർക്കാണ് സ്വർണ സമ്മാനം നേടാനായത്. മത്സരത്തിന്‍റെ നിർദേശങ്ങൾ പാലിച്ചായിരിക്കണം പങ്കെടുക്കേണ്ടത്.  


നി​ങ്ങ​ൾ ചെ​യ്യേ​ണ്ട​ത്​

ഗ​ൾ​ഫ്​ മാ​ധ്യ​മം യു.​എ.​ഇ (facebook.com/GulfMadhyamamUAE) ഫേ​സ്​​ബു​ക്ക്​ പേ​ജ്​ ലൈ​ക്ക്/​ഫോ​ളോ​ ചെ​യ്യു​ക.

ഈ ​പേ​ജി​ലെ JOY of Eid ul Adha എ​ന്ന പോ​സ്റ്റി​ന്‍റെ ക​​മ​​ൻ​​റ്​ ബോ​​ക്​​​സി​​ൽ നി​​ങ്ങ​​ളു​​ടെ ഫോ​​​ട്ടോ/​വി​ഡി​യോ ക​മ​ന്‍റ്​ ചെ​​യ്യു​​ക.

ഒ​രു മി​നി​റ്റി​ൽ ക​വി​യാ​ത്ത വി​ഡി​യോ ആ​യി​രി​ക്ക​ണം

ര​ജി​സ്​​ട്രേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്കു​ക

Tags:    
News Summary - Gold Award for Perunnal film; The chance is only tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.