അജ്മാന്: ഗതാഗതനിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ അജ്മാനില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. അജ്മാന് പൊലീസ് ചീഫ് കമാൻഡര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമിയാണ് പ്രഖ്യാപിച്ചത്.
യു.എ.ഇയുടെ സുവർണ ജൂബിലിയോടനുബന്ധിച്ച് അജ്മാന് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി. നവംബർ 21 മുതൽ ഡിസംബർ 31 വരെയാണ് ആനുകൂല്യം.
അജ്മാൻ എമിറേറ്റിൽ നടന്ന എല്ലാ ട്രാഫിക് നിയമലംഘനങ്ങൾക്കും ബ്ലാക്ക് പോയൻറുകൾ, വാഹനം പിടിച്ചെടുക്കൽ എന്നിവക്കും ഈ ഇളവ് ബാധകമാണ്.
മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്നവിധം വാഹനം ഓടിക്കുക, വാഹനത്തിെൻറ എൻജിൻ, ചേസിസ് എന്നിവയിൽ മാറ്റം വരുത്തുക തുടങ്ങിയ ഗുരുതരമായ ലംഘനം ഈ ആനുകൂല്യത്തിനു കീഴിൽ വരില്ല.
ആഭ്യന്തര മന്ത്രാലയത്തിെൻറ ആപ്ലിക്കേഷൻ, അജ്മാൻ പൊലീസ് സ്മാർട്ട് ആപ്ലിക്കേഷൻ, വെബ്സൈറ്റ് വഴിയോ സഹേൽ ഇലക്ട്രോണിക് പേമെൻറ് വഴിയോ അജ്മാൻ പൊലീസിെൻറ സേവനകേന്ദ്രങ്ങളിലെ നേരിട്ടോ സ്മാർട്ട് പേമെൻറ് ചാനലുകൾ വഴിയോ പണമടക്കാന്‍ സൗകര്യമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.