അജ്മാൻ: അജ്മാനിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും പ്രവേശിക്കാൻ ഗ്രീൻപാസ് നിർബന്ധമാക്കുന്നു. ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിൽ ഗ്രീൻപാസ് സംവിധാനം നടപ്പാക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞദിവസം അധികൃതർ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അജ്മാൻ സർക്കാറും തീരുമാനമെടുത്തത്. ജനുവരി മൂന്നു മുതൽ ഈ നിയമം പ്രാബല്യത്തില്‍വരും. എമിറേറ്റിലെ എല്ലാ സർക്കാർ വകുപ്പുകളിലും പ്രവേശിക്കുന്നതിന് അൽ ഹുസ്ൻ ആപ്പിൽ ഗ്രീൻപാസ് സംവിധാനം പ്രയോഗിക്കും. അജ്മാൻ എക്സിക്യൂട്ടിവ് കൗൺസിലുമായി ഏകോപിപ്പിച്ച്, എമിറേറ്റിലെ അടിയന്തര ദുരന്തനിവാരണ ടീമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. 2022 ജനുവരി മൂന്ന് മുതൽ, യു.എ.ഇ അംഗീകൃത രണ്ട് ഡോസ് കോവിഡ് വാക്സിനും ബൂസ്റ്ററും സ്വീകരിച്ച ആളുകൾക്കായിരിക്കും സർക്കാർ വകുപ്പുകളിലേക്കുള്ള പ്രവേശനം.
കോവിഡ് വാക്സിനുകൾ സ്വീകരിക്കുന്നതിൽനിന്ന് ഒഴിവാക്കപ്പെട്ട ജീവനക്കാർ ഓരോ 14 ദിവസത്തിലും നെഗറ്റിവ് പി.സി.ആർ പരിശോധനഫലം ഹാജരാക്കണം. ഏഴുദിവസം കൂടുമ്പോൾ പി.സി.ആർ ടെസ്റ്റ് നടത്തി ആപ്പിലെ സ്റ്റാറ്റസ് പച്ചയാണെങ്കിൽ വാക്സിനേഷനിൽ നിന്ന് ഒഴിവാക്കപ്പെട്ട ആളുകൾക്കും സർക്കാർ ഓഫിസുകളിൽ പ്രവേശനം അനുവദിക്കും. 16 വയസ്സിൽ കുറഞ്ഞ കുട്ടികളെ ഈ നിയമത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് മഹാമാരിയില്‍നിന്ന് കരകയറാനും സമൂഹത്തിെൻറ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാനുള്ള ദേശീയ ശ്രമങ്ങളെ പിന്തുണച്ചാണ് തീരുമാനമെന്ന് അജ്മാൻ പൊലീസ് വ്യക്തമാക്കി. ഗ്രീൻ പാസ് സംവിധാനം ജീവനക്കാർക്കും ഉപഭോക്താക്കൾക്കും സന്ദർശകർക്കും അജ്മാനിലെ എല്ലാ ഫെഡറൽ, പ്രാദേശിക സർക്കാർ ഏജൻസികളിലേക്കും വകുപ്പുകളിലേക്കും പ്രവേശിക്കാൻ നിര്‍ബന്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് വൈറസിെൻറ വകഭേദങ്ങളുടെ വ്യാപനം തടയാൻ പ്രോട്ടോകോൾ പാലിക്കേണ്ടതിെൻറ ആവശ്യകത ദുരന്തനിവാരണ ടീം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.