ആ​ർ.​ടി.​എ​ക്ക്​ ല​ഭി​ച്ച ഗ്രീ​ൻ വേ​ൾ​ഡ് അ​വാ​ർ​ഡും

പ്ര​ശ​സ്തി​പ​ത്ര​വും

ആ​ർ.​ടി.​എ​യു​ടെ സു​സ്ഥി​ര ന​ട​പ​ടി​ക​ൾ​ക്ക്​ ഗ്രീ​ൻ വേ​ൾ​ഡ് അ​വാ​ർ​ഡ്

ദു​ബൈ: റോ​ഡ്‌ ഗ​താ​ഗ​ത അ​തോ​റി​റ്റി​യു​ടെ (ആ​ർ.​ടി.​എ) ‘റൂ​ട്ട്​ 2020 പ​ദ്ധ​തി’​ക്ക്​ യു.​കെ ആ​സ്ഥാ​ന​മാ​യു​ള്ള ദി ​ഗ്രീ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ ഗ്രീ​ൻ വേ​ൾ​ഡ് അ​വാ​ർ​ഡ്. ഗ്ലോ​ബ​ൽ ഗോ​ൾ​ഡ് വി​ന്ന​ർ വി​ഭാ​ഗ​ത്തി​ലാ​ണ്​ അ​വാ​ർ​ഡ്​ ക​ര​സ്ഥ​മാ​ക്കി​യ​ത്. പാ​രി​സ്ഥി​തി​ക പ്ര​ക​ട​നം, ഫ​ല​പ്ര​ദ​മാ​യ വി​ഭ​വ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം, സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ൾ​ക്കു​ള്ള പി​ന്തു​ണ, കാ​ർ​ബ​ൺ കു​റ​ക്ക​ൽ എ​ന്നി​വ​യി​ലെ മി​ക​ച്ച നേ​ട്ട​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണ്​ അ​വാ​ർ​ഡ്.

35,319 ട​ൺ കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം കു​റ​ക്കു​ന്ന​തി​ലും പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കു​ന്ന​തി​ന്​ മി​ക​ച്ച രീ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ലും ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് ‘റൂ​ട്ട് 2020 പ​ദ്ധ​തി’​യെ തേ​ടി അ​വാ​ർ​ഡ്​ വ​ന്നെ​ത്തി​യ​തെ​ന്ന്​ അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. എ​ക്സ്​​പോ 2020 ദു​ബൈ​ക്ക്​ മു​ന്നോ​ടി​യാ​യി ന​ട​പ്പി​ലാ​ക്കി​യ 15 കി.​മീ​റ്റ​ർ നീ​ള​മു​ള്ള മെ​ട്രോ വി​പു​ലീ​ക​ര​ണ​മാ​ണ് റൂ​ട്ട് 2020 പ്രോ​ജ​ക്ട് എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. പാ​രി​സ്ഥി​തി​ക സു​സ്ഥി​ര​ത റൂ​ട്ട് 2020 പ്രോ​ജ​ക്ടി​ന്‍റെ പ്ര​ധാ​ന അ​ടി​സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു.

ലോ​ക​ത്തി​ലെ പ്ര​ശ​സ്ത​മാ​യ പ​രി​സ്ഥി​തി അ​വാ​ർ​ഡു​ക​ളി​ലൊ​ന്നാ​ണ് ഗ്രീ​ൻ വേ​ൾ​ഡ് അ​വാ​ർ​ഡ്. പ​രി​സ്ഥി​തി​യി​ൽ കാ​ര്യ​മാ​യ സ്വാ​ധീ​നം ചെ​ലു​ത്തു​ക​യും സു​സ്ഥി​ര​ത മെ​ച്ച​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന സ​ർ​ക്കാ​റു​ക​ൾ, മ​ന്ത്രാ​ല​യ​ങ്ങ​ൾ, വ്യ​ക്തി​ക​ൾ എ​ന്നി​വ​രു​ടെ ശ്ര​മ​ങ്ങ​ൾ​ക്ക്​ അം​ഗീ​കാ​രം എ​ന്ന നി​ല​യി​ലാ​ണ്​ അ​വാ​ർ​ഡ്​ രൂ​പ​പ്പെ​ടു​ത്തി​യ​ത്.

Tags:    
News Summary - Green World Award for RTA's sustainable practices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.