ദുബൈ: സെന്റ് മേരീസ് ദേവാലയത്തിൽ നടന്ന അഞ്ചാമത് ഗൾഫ് കാത്തലിക് കരിസ്മാറ്റിക് റിന്യൂവൽ സർവിസസ് കോൺഫറൻസ് സമാപിച്ചു. വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്നായി രണ്ടായിരത്തിലധികം പ്രതിനിധികൾ പങ്കെടുത്തു. കാരിസ് യു.എ.ഇ കോഓഡിനേറ്റർ ഡോ. ജോസഫ് ലൂക്കോസ് റിപ്പോർട്ട് അവതരിപ്പിച്ചു. കാരിസ് അഡ്വൈസർ ഫാ. മൈക്കിൾ ഫെർണാണ്ടസ് സ്വാഗതവും പ്രോഗ്രാം കോഓഡിനേറ്റർ ആരോഗ്യരാജ് നന്ദിയും പറഞ്ഞു.
ആർച് ബിഷപ് ഫ്രാൻസിസ് കലിസ്റ്റ് (ഇന്ത്യ), ഷെവ. സിറിൾ ജോൺ (കാരിസ് ഇന്റർനാഷനൽ), ആന്ത്രസ് അരങ്കോ (കാരിസ് ഇന്റർനാഷനൽ), ബോബ് കാന്റൺ (യു.എസ്), അജിൻ (കാരിസ് ഇന്ത്യ യൂത്ത് കോഓഡിനേറ്റർ), സി. പോളിൻ (ഇന്ത്യ), ഡോ. ജോസഫ് ലൂക്കോസ് (യു.എ.ഇ) എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ബിഷപ് പൗലോ മാർട്ടിനെല്ലി, ബിഷപ് ആൽഡോ ബറാദി, ആർച് ബിഷപ് സാഖിയ എൽ ഖാസിസ് (യു.എ.ഇ വത്തിക്കാൻ സ്ഥാനപതി) എന്നിവർ കുർബാനയർപ്പിച്ചു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെട്രോ പരോളിൻ ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യേക ആശീർവാദം നൽകി.
സമാപന സമ്മേളനത്തിൽ ദേശീയതലത്തിൽ നടത്തിയ ബൈബ്ൾ ക്വിസ് വിജയികൾക്ക് സമ്മാനം വിതരണംചെയ്തു. മുൻ ചെയർമാൻ ജോ കാവാലം, ഫാ. മൈക്കിൾ ഫെർണാണ്ടസ് എന്നിവരെയും ക്ലാസുകൾ നയിച്ചവരെയും ആദരിച്ചു. ഫാ. മൈക്കിൾ, ഫാ. വർഗീസ് കോഴിപ്പാടൻ, ഡോ. ജോസഫ് ലൂക്കോസ്, ക്ലിറ്റ്സൺ ജോസഫ്, ആരോഗ്യരാജ്, എഡ്വേഡ് ജോസഫ്, രജി സേവ്യർ, റൂബി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.