ദുബൈ: ഗൾഫ് ന്യൂസ് അസിസ്റ്റൻറ് എഡിറ്റർ തിരുവനന്തപുരം പട്ടം ആദർശ് നഗർ പദ്മ വിലാസത്തിൽ സന്തോഷ് കുമാർ (55) ദുബൈയിൽ നിര്യാതനായി. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. പരിശോധനയിൽ നെഗറ്റീവായിരുന്നെങ്കിലും സ്ഥിതി മെച്ചപ്പെടാത്തതിനെ തുടർന്ന് വെൻറിലേറ്ററിൽ തുടരുകയായിരുന്നു. ബുധനാഴ്ച രാവിലെ 11.30ന് ആസ്റ്റർ ഹോസ്പിറ്റലിലാണ് മരണം.
20 വർഷമായി ഗൾഫ് ന്യൂസിലുണ്ട്. ഖത്തറിലെ ദ പെനിൻസുല, ഇന്ത്യയിൽ ഡെക്കാൻ ഹെറാൾഡ്, ഇക്കണോമിക് ടൈംസ് എന്നീ പത്രങ്ങളിലും ജോലി ചെയ്തിരുന്നു. പിതാവ്: പരേതനായ കെ. സുന്ദരേശ്വരൻ നായർ. മാതാവ്: ടി. പദ്മ കുമാരി. ഭാര്യ: മായാ മേരി തോമസ് (ദുബൈ). മക്കൾ: ശ്രുതി, പല്ലവി. സഹോദരങ്ങൾ. എസ്. വിനോദ് കുമാർ (സൗദി), ആർ രജനി. സംസ്കാരം ജബൽ അലിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.