ഗൾഫ് ന്യൂസ് അസിസ്റ്റൻറ് എഡിറ്റർ സന്തോഷ് കുമാർ ദുബൈയിൽ നിര്യാതനായി
text_fieldsദുബൈ: ഗൾഫ് ന്യൂസ് അസിസ്റ്റൻറ് എഡിറ്റർ തിരുവനന്തപുരം പട്ടം ആദർശ് നഗർ പദ്മ വിലാസത്തിൽ സന്തോഷ് കുമാർ (55) ദുബൈയിൽ നിര്യാതനായി. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. പരിശോധനയിൽ നെഗറ്റീവായിരുന്നെങ്കിലും സ്ഥിതി മെച്ചപ്പെടാത്തതിനെ തുടർന്ന് വെൻറിലേറ്ററിൽ തുടരുകയായിരുന്നു. ബുധനാഴ്ച രാവിലെ 11.30ന് ആസ്റ്റർ ഹോസ്പിറ്റലിലാണ് മരണം.
20 വർഷമായി ഗൾഫ് ന്യൂസിലുണ്ട്. ഖത്തറിലെ ദ പെനിൻസുല, ഇന്ത്യയിൽ ഡെക്കാൻ ഹെറാൾഡ്, ഇക്കണോമിക് ടൈംസ് എന്നീ പത്രങ്ങളിലും ജോലി ചെയ്തിരുന്നു. പിതാവ്: പരേതനായ കെ. സുന്ദരേശ്വരൻ നായർ. മാതാവ്: ടി. പദ്മ കുമാരി. ഭാര്യ: മായാ മേരി തോമസ് (ദുബൈ). മക്കൾ: ശ്രുതി, പല്ലവി. സഹോദരങ്ങൾ. എസ്. വിനോദ് കുമാർ (സൗദി), ആർ രജനി. സംസ്കാരം ജബൽ അലിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.