ഗ​ൾ​ഫു​ഡി​ലെ സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്ക്

ഗ​ൾ​ഫു​ഡി​ന് ദു​ബൈ​യി​ൽ ഉ​ജ്ജ്വ​ല​ സ​മാ​പ​നം

ദു​ബൈ: ഭ​ക്ഷ്യ​ലോ​ക​ത്തെ അ​ന​ന്ത​മാ​യ ബി​സി​ന​സ്​ സാ​ധ്യ​ത​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തി അ​ഞ്ചു​ദി​വ​സ​മാ​യി നീ​ണ്ടു​നി​ന്ന ഗ​ൾ​ഫു​ഡി​ന്​ ദു​ബൈ​യി​ൽ ഉ​ജ്ജ്വ​ല സ​മാ​പ​നം. ദു​ബൈ വേ​ൾ​ഡ്​ ട്രേ​ഡ്​ സെ​ന്‍റ​റി​ൽ ന​ട​ന്ന 29ാമ​ത്​ എ​ഡി​ഷ​നി​ൽ ലോ​ക​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ത്തു​നി​ന്നു​മാ​യി സ​ന്ദ​ർ​ശി​ച്ച​ത്​ ഒ​ന്ന​ര ല​ക്ഷം പേ​ർ. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ഭ​ക്ഷ്യ​പ്ര​ദ​ർ​ശ​ന​മെ​ന്ന ഖ്യാ​തി​യോ​ടെ​യാ​ണ്​ ഗ​ൾ​ഫു​ഡി​ന്​ വീ​ണ്ടും സ​മാ​പ​നം കു​റി​ക്കു​ന്ന​ത്.

ഭ​ക്ഷ്യ​രം​ഗ​ത്തെ സം​രം​ഭ​ക​ർ​ക്ക്​ പു​തി​യ ആ​ശ​യ​ങ്ങ​ൾ ക​ണ്ടെ​ത്താ​നും ലോ​ക​ത്തെ പ്ര​മു​ഖ ക​മ്പ​നി​ക​ളു​മാ​യി സം​വ​ദി​ക്കാ​നു​മു​ള്ള മി​ക​ച്ച വേ​ദി​യാ​യി​രു​ന്നു ഗ​ൾ​ഫു​ഡ്. 190 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 5,500 ക​മ്പ​നി​ക​ളാ​ണ്​ ഇ​ത്ത​വ​ണ പ്ര​ദ​ർ​ശ​ന​മൊ​രു​ക്കി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം പ്ര​ദ​ർ​ശ​ക​രു​ടെ എ​ണ്ണം 5,000 ആ​യി​രു​ന്നു. വൈ​വി​ധ്യ​മാ​ർ​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ർ​ശ​ന​ത്തോ​ടൊ​പ്പം ശ​ത​കോ​ടി​ക​ളു​ടെ ക​രാ​റു​ക​ളും മേ​ള​യി​ൽ​ ഒ​പ്പു​വെ​ക്ക​പ്പെ​ട്ടു.

ഭ​ക്ഷ്യ​സം​സ്ക​ര​ണ, പാ​നീ​യ​രം​ഗ​ത്തെ ലോ​കോ​ത്ത​ര ക​മ്പ​നി​ക​ൾ​ക്കൊ​പ്പം ലു​ലു ഗ്രൂ​പ്, ആ​ർ.​കെ.​ജി, നെ​ല്ല​റ, ഈ​സ്​​റ്റേ​ൺ, എം.​ടി.​ആ​ർ, ജ​ലീ​ൽ ഡി​സ്​​ട്രി​ബ്യൂ​ഷ​ൻ, ജ​ലീ​ൽ കാ​ഷ്​ ആ​ൻ​ഡ്​ ക്യാ​രി, റെ​യി​ൻ​ബോ, ടേ​സ്റ്റി ഫു​ഡ്, ഐ​ഡി ​ഫ്ര​ഷ്, ഹോ​ട്ട്​ പാ​ക്​ തു​ട​ങ്ങി​യ മ​ല​യാ​ളി സം​രം​ഭ​ക​രും മേ​ള​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു. ആ​കെ 10 ല​ക്ഷം ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ 27 ഹാ​ളു​ക​ളി​ലാ​യാ​ണ്​ മേ​ള സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ വ​ർ​​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ ഇ​ത്ത​വ​ണ 49 ശ​ത​മാ​നം അ​ധി​കം സം​രം​ഭ​ക​ർ മേ​ള​യി​ലെ​ത്തി​യി​രു​ന്നു. ലോ​ക പ്ര​ശ​സ്ത​രാ​യ ഷെ​ഫു​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ക്കി​ങ്​ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ സെ​ഷ​നു​ക​ളും അ​ര​ങ്ങേ​റി. ​ഭ​ക്ഷ്യ​വൈ​വി​ധ്യ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തോ​ടൊ​പ്പം സു​സ്ഥി​ര​മാ​യ ആ​ശ​യ​ങ്ങ​ളു​ടെ പ​ര​സ്പ​ര കൈ​മാ​റ്റ​ത്തി​ന്‍റെ വേ​ദി കൂ​ടി​യാ​യി​രു​ന്നു ഗ​ൾ​ഫു​ഡ്.

ഓ​രോ വ​ർ​ഷ​വും മേ​ള​യി​ൽ എ​ത്തു​ന്ന പ്ര​ദ​ർ​ശ​ക​രു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത്​ ദു​ബൈ ന​ഗ​ര​ത്തി​ന്‍റെ ബി​സി​ന​സ്​ സാ​ധ്യ​ത​ക​ളി​ലേ​ക്കാ​ണ്​ വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്. സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്ക്​ നി​യ​ന്ത്രി​ക്കു​ന്ന​തി​ന്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി മി​ക​ച്ച ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

ദു​ബൈ സാ​മ്പ​ത്തി​ക അ​ജ​ണ്ട​യാ​യ ഡി33​യു​മാ​യി ചേ​ർ​ന്ന്​ നി​ൽ​ക്കു​ന്ന​താ​ണ്​ ഗ​ൾ​ഫു​ഡ്​ ആ​ശ​യം. അ​ടു​ത്ത പ​ത്തു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ മൂ​ന്നു ന​ഗ​ര സാ​മ്പ​ത്തി​ക ശ​ക്​​തി​യാ​യ ദു​ബൈ​യെ മാ​റ്റു​ക​യാ​ണ്​ ല​ക്ഷ്യം. 2033ഓ​ടെ വി​ദേ​ശ​വ്യാ​പാ​രം 25.6 ല​ക്ഷം കോ​ടി​യി​ലെ​ത്തി​ക്കു​ക​യാ​ണ്​ ഡി33​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്ന്.

Tags:    
News Summary - Gulfood ends in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.