ഹ​ജ്ജ്​: യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ സൗ​ദി രാ​ജാ​വി​നെ​ അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചു

അ​ബൂ​ദ​ബി: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ്​ വി​ജ​യ​ക​ര​മാ​യി സം​വി​ധാ​നി​ച്ച​തി​ൽ സൗ​ദി​യി​ലെ സ​ൽ​മാ​ൻ രാ​ജാ​വി​ന്​ യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചു.

സൗ​ദി ഭ​ര​ണ​കൂ​ടം ഒ​രു​ക്കി​യ സൗ​ക​ര്യ​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യും ശാ​ന്ത​ത​യോ​ടെ​യും ക​ർ​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ഹാ​ജി​മാ​​ർ​ക്ക്​ സ​ഹാ​യ​ക​മാ​യ​താ​യി പ്ര​സി​ഡ​ൻ​റ്​ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ഉ​പ പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ എ​ന്നി​വ​രും വി​വി​ധ എ​മി​റേ​റ്റു​ക​ളി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ളും സൗ​ദി​ക്ക്​ അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Hajj: UAE President congratulates Saudi King

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.