ദുബൈ: ഹൈസ്കൂൾ സുഹൃത്തുക്കൾക്കൊപ്പം ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പകർത്തിയ സെൽഫി സമൂഹ മാധ്യമങ്ങളിൽ വൈറലായി.
‘ഹൈസ്കൂൾ റീ യൂനിയൻ! സ്കൂൾ ബോയ്സ്’ എന്ന തലക്കെട്ടോടെയാണ് ഹംദാൻ ചിത്രം പോസ്റ്റ് ചെയ്തത്. മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിനാളുകളാണ് ചിത്രത്തിന് കമന്റും ലൈക്കുമായെത്തിയത്. സ്കൂൾ കാലത്തെ മൂന്ന് സുഹൃത്തുക്കളാണ് ചിത്രത്തിലുള്ളത്. ദുബൈയിലെ റാശിദ് പ്രൈവറ്റ് സ്കൂളിലായിരുന്നു ഹംദാന്റെ പഠനം.
യു.എ.ഇ ധനകാര്യ മന്ത്രിയും ദുബൈ ഉപഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ആൽ മക്തൂം, നിർമിത ബുദ്ധി മന്ത്രി ഉമർ സുൽത്താൻ അൽ ഉലമ, പാകിസ്താൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി തുടങ്ങിയവരും ഈ സ്കൂളിലാണ് പഠിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.