‘ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള’​ നാ​ളെ; ആവേ​ശാരവങ്ങളിൽ അ​ബൂ​ദ​ബി​

അ​ബൂ​ദ​ബി: വി​ശ്വ മാ​ന​വി​ക​ത​യു​ടെ​യും ഒ​രു​മ​യു​ടെ​യും ആ​ഘോ​ഷാ​ര​വ​ങ്ങ​ൾ​ക്ക്​ നാ​ളെ അ​ബൂ​ദബി​യി​ൽ തി​രി തെ​ളി​യും. അ​ൽ ഹു​ദൈ​രി​യാ​ത്ത്​ ദ്വീ​പി​ലെ 321സ്​​പോ​ർ​ട്​​സ്​ വേ​ദി​യി​ൽ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’​സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള’​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.

ഞാ​യ​റാ​ഴ്ച പ​ക​ൽ അ​സ്ത​മി​ക്കു​ന്ന​തോ​ടെ ആ​യി​ര​ങ്ങ​ൾ അ​ൽ ഹു​ദൈ​രി​യാ​ത്ത്​ ദ്വീ​പി​ലേ​​​ക്കൊ​ഴു​കി​യെ​ത്തും. വി​വി​ധ ഗ​ൾ​ഫ്​ ന​ഗ​ര​ങ്ങ​ളി​ൽ പ്ര​വാ​സി സ​മൂ​ഹം ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ച പ​രി​പാ​ടി ആ​ദ്യ​മാ​യാ​ണ്​ അ​ബൂ​ദ​ബി ന​ഗ​ര​ത്തി​ൽ വി​രു​ന്നെ​ത്തു​ന്ന​ത്. മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ താ​ര​ങ്ങ​ൾ​ക്കൊ​പ്പം സം​ഗീ​ത, ക​ല രം​ഗ​ത്തെ പ്ര​ഗ​ല്ഭ​ർ അ​ണി​നി​ര​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ 6.30നാ​ണ്​ ആ​രം​ഭി​ക്കു​ന്ന​ത്​.

ടി​ക്ക​റ്റു വ​ഴി പ്ര​വേ​ശ​നം നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്. ടി​ക്ക​റ്റ്​ എ​ടു​ത്ത​വ​ർ​ക്ക്​ 4.30ഓ​ടെ​ത​ന്നെ ഹാ​ളി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാം. ഇ​വി​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു​മി​ച്ചു​കൂ​ടാ​നും ആ​ഘോ​ഷി​ക്കാ​നു​മു​ള്ള സു​ന്ദ​ര മു​ഹൂ​ർ​ത്ത​ങ്ങ​ളാ​ണ്​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വി​വി​ധ ഫ​ൺ ഗെ​യി​മു​ക​ൾ​ക്കൊ​പ്പം രു​ചി വൈ​വി​ധ്യ​ങ്ങ​ളു​മാ​യി പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ സ്റ്റാ​ളു​ക​ളും സ​ജ്ജ​മാ​ണ്​.

ച​രി​ത്ര​ത്തി​ൽ വേ​രാ​ഴ്ത്തി​യ യു.​എ.​ഇ-​ഇ​ന്ത്യ സൗ​ഹൃ​ദ​ത്തി​ന്‍റെ ആ​ഘോ​ഷ​മെ​ന്ന നി​ല​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ൽ സ്വ​ദേ​ശി പ്ര​മു​ഖ​രും പ്ര​വാ​സി​നേ​താ​ക്ക​ളും പ​​ങ്കെ​ടു​ക്കും. സ​മീ​പ​കാ​ല​ത്ത്​ അ​ബൂ​ദ​ബി സാ​ക്ഷ്യം​വ​ഹി​ച്ച മ​ല​യാ​ളി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ ഒ​ത്തു​കൂ​ട​ലാ​കു​ന്ന സാം​സ്കാ​രി​ക-​ക​ലാ​വി​രു​ന്നി​ന്​ ആ​വേ​ശം പ​ക​രാ​ൻ ​​പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​രാ​ണ്​ അ​ര​ങ്ങി​ല​ണി​നി​ര​ക്കു​ക.

അ​ന​ശ്വ​ര അ​ഭി​ന​യ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​യു​ടെ മ​ന​സ്സി​ൽ ചേ​ക്കേ​റി​യ മു​കേ​ഷ്, സി​ദ്ദീ​ഖ്, ലാ​ൽ എ​ന്നി​വ​രാ​ണ്​ ച​ട​ങ്ങി​ൽ ആ​സ്വാ​ദ​ക ഹൃ​ദ​യ​ങ്ങ​ളെ കീ​ഴ​ട​ക്കാ​നെ​ത്തു​ന്ന പ്ര​മു​ഖ​ർ. പ്ര​വാ​സ​ലോ​ക​ത്തെ വേ​ദി​ക​ളി​ൽ ചി​രി​യു​ടെ മാ​ല​പ്പ​ട​ക്ക​ങ്ങ​ൾ​ക്ക്​ തി​രി​കൊ​ളു​ത്തി​യ പൂ​ർ​വ​കാ​ല​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ പു​തു​ക്കി​ക്കൊ​ണ്ട്​ സ​ദ​സ്സി​നെ മൂ​വ​രും​ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. അ​തോ​ടൊ​പ്പം വി​ട​പ​റ​ഞ്ഞ സം​വി​ധാ​യ​ക​ൻ സി​ദ്ദീ​ഖി​ന്​ പ്ര​വാ​സ​​ലോ​ക​ത്തി​ന്‍റെ ആ​ദ​ര​മ​ർ​പ്പി​ക്കു​ന്ന അ​വി​സ്മ​ര​ണീ​യ ച​ട​ങ്ങും വേ​ദി​യി​ലൊ​രു​ങ്ങും.

ഒ​രു​മ​യു​ടെ സ​ന്ദേ​ശം പ​ക​രു​ന്ന ച​ട​ങ്ങ് ആ​സ്വാ​ദ​ക​ര​മാ​ക്കു​ന്ന​തി​ന് അ​ണി​യ​റ​യി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ളും ഒ​രു​ങ്ങു​ന്നു​ണ്ട്. ഇ​ന്ത്യ​യി​ലും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും വി​വി​ധ ഷോ​ക​ളി​ലൂ​ടെ ആ​സ്വാ​ദ​ന മ​ന​സ്സു​ക​ളി​ൽ ചേ​ക്കേ​റി​യ ച​ല​ച്ചി​ത്ര, സം​ഗീ​ത, മി​മി​ക്രി രം​ഗ​ത്തെ പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​രും ആ​ന​ന്ദ​രാ​വി​ന് പൊ​ലി​മ​യേ​കാ​ൻ എ​ത്തി​​ച്ചേ​രും.

വി​നോ​ദ​ത്തി​ന്‍റെ​യും ആ​സ്വാ​ദ​ന​ത്തി​ന്‍റെ​യും പു​ത്ത​ൻ അ​നു​ഭ​വ​ങ്ങ​ൾ സ​മ്മാ​നി​ക്കാ​ൻ ഗാ​യ​ക​രാ​യ സി​ത്താ​ര കൃ​ഷ്ണ​കു​മാ​ർ, വി​ധു പ്ര​താ​പ്, ക​ണ്ണൂ​ർ ശ​രീ​ഫ്, കെ.​കെ നി​ഷാ​ദ്, വൈ​ഷ്ണ​വ്​ ഗി​രീ​ഷ്, ക്രി​സ്റ്റ​ക​ല, രേ​ഷ്മ രാ​ഘ​വേ​ന്ദ്ര, അ​നു​ക​ര​ണ​ക​ല​യി​ലെ പു​ത്ത​ൻ താ​രോ​ദ​യം സി​ദ്ദീ​ഖ്​ റോ​ഷ​ൻ, വ​യ​ലി​നി​സ്റ്റ്​ ബാ​ലു, അ​വ​താ​ര​ക​നും ന​ട​നു​മാ​യ മി​ഥു​ൻ ര​മേ​ശ് തു​ട​ങ്ങി നി​ര​വ​ധി ക​ലാ​കാ​ര​ന്മാ​രാ​ണ് വേ​ദി​യി​ലെ​ത്തു​ക.

വേ​ദി​യി​ലേ​ക്ക്​ സൗ​ജ​ന്യ ബ​സ്​ സ​ർ​വി​സ്​ ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​ബൂ​ദ​ബി​യി​ലെ​ മൂ​ന്ന്​ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ സ​ർ​വി​സ്. ​വൈ​കീ​ട്ട്​ 4.30ന്​ ​ബ​സ്​ പു​റ​പ്പെ​ടും. ടി​ക്ക​റ്റ്​ എ​ടു​ത്ത​വ​ർ സീ​റ്റു​ക​ൾ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്തു​വെ​ന്ന്​ ഉ​റ​പ്പാ​ക്ക​ണം. അ​ബൂ​ദ​ബി​യി​ലെ മ​ദീ​ന​ത്ത്​ സാ​യി​ദ്​ പോ​സ്റ്റ്​ ഓ​ഫി​സി​ന്​ സ​മീ​പം (0507725617), മു​സ​ഫ സ​ന​യ്യ എം38 (0503652044), ​ശാ​ബി​യ 12 മോ​ഡ​ൽ സ്കൂ​ളി​ന്​ സ​മീ​പം (​ 0503440361) എ​ന്നീ പോ​യ​ന്‍റു​ക​ളി​ൽ നി​ന്നാ​ണ്​ ബ​സ്​ പു​റ​പ്പെ​ടു​ക.

Tags:    
News Summary - Harmonious Kerala on sunday-Abu Dhabi with excitement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.