അബൂദബി: കാസർകോട് ജില്ലയിലെ ചിത്താരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹസീന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്‍റെ മിഡിലീസ്റ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന മെട്രോ മുഹമ്മദ് ഹാജി മെമ്മോറിയൽ ഓൾ ഇന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്‍റും കുടുംബസംഗമവും മേയ് എട്ടിന് ദുബൈ ഖിസൈസിലെ വുഡ്‌ലേം പാർക്ക് സ്കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വിന്നേഴ്‌സിന് രണ്ടുലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയുമാണ് സമ്മാനം. ചടങ്ങിൽ യു.എ.ഇയിലെ കലാ-കായിക പ്രേമികളായ വ്യവസായ പ്രമുഖരെ ആദരിക്കുന്നതിന് പുറമെ വിവിധ കലാകായിക പരിപാടികളും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.