നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ഹ​ത്ത ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​പ്ര​ദേ​ശം

ഹത്ത ജലവൈദ്യുതി പദ്ധതി 74 ശതമാനം പൂർത്തിയായി

ദു​ബൈ: എ​മി​റേ​റ്റി​ലെ ഹ​ത്ത​യി​ൽ ദു​ബൈ ഇ​ല​ക്​​ട്രി​സി​റ്റി ആ​ൻ​ഡ്​ വാ​ട്ട​ർ അ​തോ​റി​റ്റി (ദീ​വ) നി​ർ​മി​ക്കു​ന്ന വ​ൻ​കി​ട ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി 74 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി. ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ ആ​ദ്യ വ​ൻ​കി​ട ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക്കാ​യി നി​ർ​മി​ക്കു​ന്ന ഹൈ​ഡ്രോ ഇ​ല​ക്​​ട്രി​ക്​ പ​വ​ർ പ്ലാ​ന്‍റി​ന്റെ നി​ർ​മാ​ണ​മാ​ണ്​ അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്ന​ത്. ദീ​വ സി.​ഇ.​ഒ​യും എം.​ഡി​യു​മാ​യ സ​ഈ​ദ്​ മു​ഹ​മ്മ​ദ്​ അ​ൽ താ​യ​ർ പ​ദ്ധ​തി​പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച്​ നി​ർ​മാ​ണ​പു​രോ​ഗ​തി വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഹ​ത്ത ഡാം ​പ്ര​ദേ​ശ​ത്ത്​ രൂ​പം​കൊ​ള്ളു​ന്ന പ​വ​ർ പ്ലാ​ൻ​റ്​ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്കും പ്ര​ഖ്യാ​പി​ത ടൂ​റി​സം പ​ദ്ധ​തി​ക​ൾ​ക്കും ഏ​റെ ഗു​ണം​ചെ​യ്യു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

യു.​എ.​ഇ​യി​ലെ മി​ക​ച്ച ടൂ​റി​സം കേ​ന്ദ്ര​മാ​യി മാ​റു​ന്ന ഹ​ത്ത​യു​ടെ വി​ക​സ​ന​ത്തി​ന്​ ക​രു​ത്തു​​പ​ക​രു​ന്ന​താ​യി​രി​ക്കും വൈ​ദ്യു​തി​പ​ദ്ധ​തി. 142 കോ​ടി ദി​ർ​ഹം ചെ​ല​വി​ട്ടാ​ണ്​ ഹ​ത്ത ഡാ​മി​നോ​ട​നു​ബ​ന്ധി​ച്ച്​ ഹൈ​ഡ്രോ ഇ​ല​ക്​​ട്രി​ക്​ പ​വ​ർ പ്ലാ​ൻ​റ്​ നി​ർ​മി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തി​ന്‍റെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നാ​യി രൂ​പ​പ്പെ​ടു​ത്തി​യ നി​ര​വ​ധി പ​ദ്ധ​തി​ക​ളി​ൽ ഒ​ന്നാ​ണി​ത്. 250 മെ​ഗാ​വാ​ട്ട്​ ഉ​ൽ​പാ​ദ​ന​ശേ​ഷി​യു​ള്ള​താ​ണ്​ പ​ദ്ധ​തി. 1500 മെ​ഗാ​വാ​ട്ട്​ മ​ണി​ക്കൂ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള പ്ലാ​ന്‍റി​ന്​ 80 വ​ർ​ഷം കു​റ്റ​മ​റ്റ​രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ പ്രാ​പ്​​തി​യു​ണ്ടാ​കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. 2025 ആ​ദ്യ​പാ​ദ​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്.

സ​ഈ​ദ്​ മു​ഹ​മ്മ​ദ്​ അ​ൽ താ​യ​ർ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​വ​ർ ജ​ന​റേ​റ്റ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തും സ​ർ​വി​സ്, പ്ര​വ​ർ​ത്ത​ന​സൗ​ക​ര്യ​ങ്ങ​ളു​ടെ നി​ർ​മാ​ണം എ​ന്നി​വ പ​രി​ശോ​ധി​ച്ചു. അ​പ്പ​ർ ഡാ​മി​ന്റെ പ​രി​ശോ​ധ​ന​യും സ​ന്ദ​ർ​ശ​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു. അ​പ്പ​ർ ഡാ​മി​ന്റെ 72 മീ​റ്റ​ർ മെ​യി​ൻ റോ​ള​ർ കോം​പാ​ക്ട​ഡ് കോ​ൺ​ക്രീ​റ്റ് ഭി​ത്തി​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഈ ​വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ അ​പ്പ​ർ ഡാ​മി​ൽ വെ​ള്ളം ശേ​ഖ​രി​ക്കാ​നു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും. നി​ല​വി​ൽ പ​വ​ർ ജ​ന​റേ​റ്റ​റു​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന 1.2 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള വാ​ട്ട​ർ ട​ണ​ലി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന നി​ർ​മാ​ണ​പു​രോ​ഗ​തി​യും ദീ​വ അ​ധി​കൃ​ത​ർ വി​ല​യി​രു​ത്തി.

Tags:    
News Summary - Hatta Hydroelectric Project 74 percent completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.