ദുബൈ: യു.എ.ഇ കോവിഡ് വാക്സിൻ തദ്ദേശീയമായി ഉൽപാദിപ്പിക്കുന്നു. അബൂദബി ജി42െൻറയും ചൈനയുടെ സിനോഫാമിെൻറയും സംയുക്ത സംരംഭമെന്ന നിലയിലാണ് ഉൽപാദനം.ജീവിതം എന്നർഥമുള്ള അറബി വാക്കായ 'ഹയാത്' എന്നാണ് വാക്സിന് പേര് നൽകിയത്. കഴിഞ്ഞ ഡിസംബറിൽ യു.എ.ഇ ആേരാഗ്യ മന്ത്രാലയം രജിസ്റ്റർ ചെയ്ത സിനോഫാം വാക്സിനാണ് ഹയാത് വാക്സ് എന്ന പേരിൽ പുറത്തിറങ്ങുക.
യു.എ.ഇ വിദേശ-അന്തരാഷ്ട്രകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ െനഹ്യാനും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയും ചേർന്നാണ് വാക്സിൻ ഉൽപാദന പദ്ധതി പ്രഖ്യാപിച്ചത്. ഇതിനായി അബൂദബി ഖലീഫ ഇൻഡസ്ട്രിയൽ സോണിൽ ശാസ്ത്ര ഗവേഷണ-വികസന േകന്ദ്രവും ആരംഭിക്കുന്നുണ്ട്. അറബ് ലോകത്ത് ആദ്യമായാണ് ഇത്തരമൊരു കേന്ദ്രം സ്ഥാപിക്കപ്പെടുന്നത്. ഇൗവർഷം പ്രവർത്തനമാരംഭിക്കുന്ന കേന്ദ്രത്തിൽനിന്ന് വർഷത്തിൽ 20 കോടി വാക്സിൻ ഡോസുകൾ ഉൽപാദിപ്പിക്കപ്പെടും.
ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തിൽ ചരിത്രപരമായ ഘട്ടമാണ് ഉദ്ഘാടനം ചെയ്യപ്പെട്ടതെന്നും ആഗോളതലത്തിൽ കോവിഡ് വ്യാപനത്തിനെതിരെ തുടരുന്ന പോരാട്ടത്തിന് ഇത് കരുത്തേകുമെന്നും ചടങ്ങിൽ ശൈഖ് അബ്ദുല്ല പ്രസ്താവിച്ചു.രാജ്യത്ത് വിവേചനമില്ലാതെ മുഴുവനാളുകൾക്കും വാക്സിൻ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചടങ്ങിന് മുമ്പ് ദ്വിദിന സന്ദർശനത്തിനായി യു.എ.ഇയിലെത്തിയ ചൈനീസ് വിദേശകാര്യമന്ത്രിയെ ഒൗദ്യോഗികമായി ശൈഖ് അബ്ദുല്ല സ്വീകരിച്ചു.
യു.എ.ഇയിൽനിന്ന് വാക്സിൻ ഉൽപാദിപ്പിക്കുന്നത് കോവിഡിനെതിരായ പോരാട്ടത്തിൽ സുപ്രധാന ചുവടുവെപ്പാകുമെന്ന് ജി42 സി.ഇ.ഒ പെങ് ഷിയാവോ പറഞ്ഞു. രാജ്യത്തിെൻറ ഭാവി ആരോഗ്യരംഗത്തെ സംബന്ധിച്ച സൂചനകൾ ഇതിലുണ്ടെന്നും ലോകത്തിെൻറ വ്യത്യസ്ത ഭാഗങ്ങളിലെ വിപണികൾ കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എ.ഇയുമായി േചർന്നുള്ള പങ്കാളിത്തത്തിൽ അഭിമാനമുണ്ടെന്നും വരുംകാലത്ത് ശാസ്ത്രമേഖലയിലെ മുന്നേറ്റത്തിന് ഇത് സഹായിക്കുമെന്നും സിനോഫാം േമധാവി ലിയു ജിൻഗ്സെൻ അഭിപ്രായപ്പെട്ടു. ഹയാത് വാക്സ് ഉൽപാദനം യു.എ.ഇയിലെ 205മെഡിക്കൽ സെൻററുകളിലായി പുരോഗമിക്കുന്ന വാക്സിനേഷൻ കാമ്പയിനിനെ ത്വരിതപ്പെടുത്തും.യു.എ.ഇ പൗരന്മാർക്കും താമസക്കാർക്കും വാക്സിൻ വേഗത്തിൽ ലഭ്യമാകുകയും ഇതരരാഷട്രങ്ങളിലേക്ക് കയറ്റുമതിക്ക് സാഹചര്യമൊരുക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.