അബൂദബി: മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സുമായി ചേര്‍ന്ന് യു.എ.ഇ പത്ത് കോടി ഡോളറിെൻറ ജീവകാരുണ്യ ഫണ്ട് പ്രഖ്യാപിച്ചു. മിഡിലീസ്റ്റും ആഫ്രിക്കയും ഉൾപ്പെട്ട ഉഷ്ണമേഖലയിലെ രോഗങ്ങളെ നേരിടുന്നതിനാണ് ഈ തുക ഉപയോഗിക്കുക. യു.എ.ഇ ഓര്‍ഡര്‍ ഓഫ് ഫെഡറേഷന്‍ ബഹുമതി നല്‍കി ബില്‍ഗേറ്റ്സിനെ ആദരിക്കുകയും ചെയ്തു.
അബൂദബിയില്‍ നടക്കുന്ന ആരോഗ്യ ഉച്ചകോടിയിലാണ് യു.എ.ഇ ബില്ഗേറ്റ്സിെൻറ ബില്‍ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനുമായി ചേര്‍ന്ന് പത്ത് കോടി ഡോളറിെൻറ ജീവകാരുണ്യ നിധി പ്രഖ്യാപിച്ചത്. ഒാേങ്കാസെർസിയാസിസ് (റിവർ ബ്ലൈൻറ്നസ്), മന്ത് തുടങ്ങിയ രോഗങ്ങൾ മിഡിലീസ്റ്റ്, ആഫ്രിക്ക രാജ്യങ്ങളില്‍നിന്ന് ഇല്ലായ്മ ചെയ്യാൻ ഫണ്ട് വിനിയോഗിക്കും. ജീവകാരുണ്യ നിധിയിലേക്ക് ആദ്യഘട്ടമായി യു.എ.ഇ രണ്ട് കോടി ഡോളര്‍ സംഭാവന ചെയ്തു. അത്ര തന്നെ തുക ബില്‍ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനും നല്‍കും. ബ്രിട്ടീഷ് സർക്കാർ മൂന്ന് കോടി ഡോളർ നൽകും.
പത്ത് വര്‍ഷത്തിനുള്ളിലാണ് ഈ തുക രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുക. യോഗത്തില്‍ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ബില്‍ഗേറ്റ്സിന് രാജ്യത്തിെൻറ പരമോന്നത ബഹുമതികളിലൊന്നായ ഓര്‍ഡര്‍ ഓഫ് ഫെഡറേഷന്‍ നല്‍കി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.