Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരോഗ പ്രതിരോധം: യു.എ.ഇ...

രോഗ പ്രതിരോധം: യു.എ.ഇ പത്ത്​ കോടി ഡോളറി​െൻറ ജീവകാരുണ്യ ഫണ്ട് പ്രഖ്യാപിച്ചു

text_fields
bookmark_border
രോഗ പ്രതിരോധം: യു.എ.ഇ പത്ത്​ കോടി ഡോളറി​െൻറ ജീവകാരുണ്യ ഫണ്ട് പ്രഖ്യാപിച്ചു
cancel
camera_alt?????????????? ???????? ??? ????????? ???? ????????

അബൂദബി: മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സുമായി ചേര്‍ന്ന് യു.എ.ഇ പത്ത്​ കോടി ഡോളറി​​െൻറ ജീവകാരുണ്യ ഫണ്ട് പ്രഖ്യാപിച്ചു. മിഡിലീസ്​റ്റും ആഫ്രിക്കയും ഉൾപ്പെ​ട്ട ഉഷ്ണമേഖലയിലെ രോഗങ്ങളെ നേരിടുന്നതിനാണ് ഈ തുക ഉപയോഗിക്കുക. യു.എ.ഇ ഓര്‍ഡര്‍ ഓഫ് ഫെഡറേഷന്‍ ബഹുമതി നല്‍കി ബില്‍ഗേറ്റ്സിനെ ആദരിക്കുകയും ചെയ്​തു.

അബൂദബിയില്‍ നടക്കുന്ന ആരോഗ്യ ഉച്ചകോടിയിലാണ് യു.എ.ഇ ബില്‍ഗേറ്റ്സി​​െൻറ ബില്‍ ആൻഡ്​ മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനുമായി ചേര്‍ന്ന് പത്ത്​ കോടി ഡോളറി​​െൻറ ജീവകാരുണ്യ നിധി പ്രഖ്യാപിച്ചത്. ഒാ​േങ്കാസെർസിയാസിസ്​ (റിവർ ബ്ലൈൻറ്​നസ്​), മന്ത്​ തുടങ്ങിയ രോഗങ്ങൾ മിഡിലീസ്​റ്റ്​, ആഫ്രിക്ക രാജ്യങ്ങളില്‍നിന്ന്​ ഇല്ലായ്​മ ചെയ്യാൻ ഫണ്ട് വിനിയോഗിക്കും. ജീവകാരുണ്യ നിധിയിലേക്ക് ആദ്യഘട്ടമായി യു.എ.ഇ രണ്ട്​ കോടി ഡോളര്‍ സംഭാവന ചെയ്തു. അത്ര തന്നെ തുക ബില്‍ ആൻഡ്​ മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനും നല്‍കും. ബ്രിട്ടീഷ്​ സർക്കാർ മൂന്ന്​ കോടി ഡോളർ നൽകും.

പത്ത്​ വര്‍ഷത്തിനുള്ളിലാണ് ഈ തുക രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുക. യോഗത്തില്‍ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ  ബില്‍ഗേറ്റ്സിന് രാജ്യത്തി​​െൻറ പരമോന്നത ബഹുമതികളിലൊന്നായ ഓര്‍ഡര്‍ ഓഫ് ഫെഡറേഷന്‍ നല്‍കി ആദരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthgulf newsmalayalam news
News Summary - health-uae-gulf news
Next Story