ദുബൈ: ഇന്ത്യയെന്നു കേട്ടാൽ താജ്മഹലും ചെേങ്കാട്ടയുമാവും ഭൂരിഭാഗം വിദേശികൾക്കും ഒാർമ വരിക. എന്നാൽ ഇൗ ഇമറാത്തി പിതാവിന് ഇന്ത്യ എന്നാണ് ഹൃദയമാണ്. തെൻറ പൊന്നുമക്കൾക്ക് പുതുജീവൻ പകർന്ന വിശുദ്ധഭൂമി. സുൽത്താൻ ഖമീസ് അൽ യിഹാഇ എന്ന ഇമറാത്തി പൗരന് 11 മക്കളുണ്ടായിരുന്നു. അഞ്ച് ആണും ആറ് പെണ്ണും. എല്ലാവരും ഹൃദയസംബന്ധമായ അസുഖമുള്ളവർ. ജനിതക പ്രശ്നമാണ്. പല ഡോക്ടർമാരുടെ അടുക്കലും ചികിത്സ തേടി കുഞ്ഞുങ്ങളുമായി ഒാടി ഇദ്ദേഹം. അതിനിടെ ഒരുവൻ മരിച്ചതോടെ ജീവിതത്തിനു മുന്നിൽ പതറിപ്പോയി.
പക്ഷെ, ഇന്ന് അദ്ദേഹത്തിന് പ്രതീക്ഷയും മനസമാധാനവുമുണ്ട്. രണ്ടു മാസത്തിൽ കൂടുതൽ ജീവിക്കില്ല എന്നു പറഞ്ഞ് ഏതോ ഡോക്ടർമാർ മടക്കി അയച്ച മക്കളിൽ രണ്ടു പേർ -19 വയസുള്ള ഹമദിെൻറയും 17 കാരൻ മുഹമ്മദിെൻറയും ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ഇന്ത്യയിൽ വിജയകരമായി നടത്തി. 2013ൽ അമേരിക്കയിൽ കൊണ്ടുപോയി ഹൃദയം മാറ്റിവെക്കൽ നടത്താനിരിക്കെയാണ് മുഹമ്മദിെൻറ ഇരട്ടസഹോദരൻ മരണത്തിനു കീഴടങ്ങിയത്.
എട്ടു രാജ്യങ്ങളിലെ ഹൃദയരോഗ വിദഗ്ധരുമായി ചികിത്സാ മാർഗങ്ങൾക്കായി കൂടിയാലോചന നടത്തി. ഒടുവിൽ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ദാനം ലഭിച്ച ഹൃദയം അതിവേഗം വിമാനമാർഗം എത്തിച്ചതടക്കം 257,000 ദിർഹമാണ് ഒാരോ ശസ്ത്രക്രിയക്കും വന്ന ചെലവ്. മാർച്ച്^ഏപ്രിൽ മാസങ്ങളിലായി ഡോ. സന്ദീപ് അത്താവറിെൻറ നേതൃത്വത്തിലാണ് സഹോദരങ്ങളുടെ ശസ്ത്രക്രിയ നടത്തിയത്. ഇക്കാലയളവിലെ ബന്ധവും സ്നേഹപരിചരണങ്ങളുമെല്ലാം കഴിഞ്ഞപ്പോൾ ഡോ. സന്ദീപ് ഹാമിദിനും മുഹമ്മദിനും മൂത്ത ജ്യേഷ്ഠനെപ്പോലെയായി. മുഹമ്മദിന് സ്വന്തം മകനെപ്പോലെയും. ഹമദിന് ഇൻറീരിയർ ഡിസൈനിങിൽ ശ്രദ്ധ പതിപ്പിക്കണമെന്നാണ് മോഹം, മുഹമ്മദിന് കമ്പ്യുട്ടറിലാണ് കമ്പം.
രണ്ടു പേരും മിടുക്കൻമാരും ധൈര്യശാലികളുമാണെന്ന് ഡോ. സന്ദീപ് പറയുന്നു.ഹൃദയം മാറ്റിവെച്ചവർ മാരത്തണിൽ പോലും ഒാടിയ ചരിത്രമുണ്ടെന്നും ഇൗ സഹോദരങ്ങൾ അവരുടെ ആഗ്രഹങ്ങൾ കീഴടക്കി ഏറെ മുന്നോട്ടുപോകുമെന്നും അദ്ദേഹം ആശംസിക്കുന്നു. മക്കൾ മറ്റുകുട്ടികൾക്കൊപ്പം കളിക്കുകയും ഉൗർജസ്വലരായി നടക്കുകയും ചെയ്യുന്നതു കാണുേമ്പാൾ സുൽത്താൻ ഖമീസിെൻറ ചുണ്ടുകൾ വിടരുന്നത് പുഞ്ചിരി മാത്രമല്ല. ഇന്ത്യയെന്ന ദേശത്തിനും അവിടുത്തെ ഡോക്ടർക്കും ജനങ്ങൾക്കും വേണ്ടിയുള്ള അവസാനിക്കാത്ത പ്രാർഥനകൾ കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.