കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം പു​റ​ത്തു​വി​ട്ട മൂ​ട​ൽ​മ​ഞ്ഞ്​ രേ​ഖ​പ്പെ​ടു​ത്തി​യ മാ​പ്പ്. മൂ​ട​ൽ​മ​ഞ്ഞു​ള്ള ഭാ​ഗ​ങ്ങ​ൾ ചു​വ​പ്പ്​ നി​റ​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു

കനത്ത മൂടൽമഞ്ഞ്​: ജാഗ്രത പാലിച്ചാൽ അപകടം ഒഴിവാക്കാം

ദു​ബൈ: ശൈ​ത്യ​കാ​ലം വ​ന്നെ​ത്തി​യ​തോ​ടെ യു.​എ.​ഇ​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും രാ​വി​ലെ​യും രാ​ത്രി​യും ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ്​ പെ​യ്തി​റ​ങ്ങാ​ൻ തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ത​ണു​പ്പാ​സ്വ​ദി​ക്കാ​നും മ​റ്റു​മാ​യി ഈ ​സ​മ​യം യാ​ത്ര​ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടി​യി​ട്ടു​ണ്ട്​. എ​ന്നാ​ൽ, മ​ഞ്ഞി​ൽ മ​റ​ഞ്ഞി​രി​ക്കു​ന്ന അ​പ​ക​ടം കാ​ണാ​തെ പോ​ക​രു​തെ​ന്നാണ് അ​ധി​കൃ​ത​രു​ടെ മു​ന്ന​റി​യി​പ്പ്. ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞി​നെ തു​ട​ർ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം (എ​ൻ.​സി.​എം) വ്യാ​ഴാ​ഴ്ച രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ റെ​ഡ്, യെ​ല്ലോ അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ദൃ​ശ്യ​പ​ര​ത കു​റ​ഞ്ഞ​തി​നാ​ൽ രാ​വി​ലെ 10 മ​ണി​വ​രെ വാ​ഹ​ന​ങ്ങ​ൾ​ക്ക് പൊ​ലീ​സ്​​ അ​പ​ക​ട മു​ന്ന​റി​യി​പ്പും പ്ര​ഖ്യാ​പി​ച്ചു. അ​ബൂ​ദ​ബി​യി​ലെ ചി​ല റോ​ഡു​ക​ളി​ൽ പൊ​ലീ​സ്​ വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​പ​രി​ധി കു​റ​ക്കു​ക​യും ചെ​യ്തു.

അ​ബൂ​ദ​ബി-​അ​ൽ​ഐ​ൻ റോ​ഡ് (സാ​യി​ദ് മി​ലി​ട്ട​റി സി​റ്റി - സ്വീ​ഹാ​ൻ), അ​ൽ ഖ​തം-​റി​മ, അ​ൽ ഐ​ൻ റു​മാ​ഹ്-​അ​ൽ ഖ​സ്‌​ന റോ​ഡ്, ശൈ​ഖ്​ ത​ഹ്‌​നൂ​ൻ ബി​ൻ മു​ഹ​മ്മ​ദ് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ വേ​ഗ​പ​രി​ധി മ​ണി​ക്കൂ​റി​ൽ 80 കി​ലോ​മീ​റ്റ​റാ​യി കു​റ​ച്ച​ത്. ചി​ല തീ​​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യാ​ഴാ​ഴ്ച രാ​ത്രി​യും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യും അ​ന്ത​രീ​ക്ഷ​ത്തി​ൽ മൂ​ട​ൽ​മ​ഞ്ഞ്​ രൂ​പ​പ്പെ​ടു​ന്ന​തോ​ടൊ​പ്പം ഈ​ർ​പ്പ​മു​ള്ള കാ​ലാ​വ​സ്ഥ​യാ​യി​രി​ക്കു​മെ​ന്നാ​ണ്​ എ​ൻ.​സി.​എ​മ്മി​ന്‍റെ പ്ര​വ​ച​നം. മ​ല​നി​ര​ക​ളി​ൽ അ​ന്ത​രീ​ക്ഷ താ​പ​നി​ല എ​ട്ടു ഡി​ഗ്രി വ​രെ കു​റ​യാ​നും ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​പ​നി​ല 30 ഡി​ഗ്രി വ​രെ കൂ​ടാ​നും സാ​ധ്യ​ത​യു​ണ്ട്.

അ​തേ​സ​മ​യം, ദു​ബൈ​യി​ൽ ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞി​ൽ റോ​ഡി​ലെ കാ​ഴ്ച കു​റ​ഞ്ഞ​തോ​ടെ വ്യാ​ഴാ​ഴ്ച രാ​വി​ലെ അ​ഞ്ചു മു​ത​ൽ 10 മ​ണി​ വ​രെ 2841 സ​ഹാ​യാ​ഭ്യ​ർ​ഥ​ന കാ​ളു​ക​ളാ​ണ്​ ദു​ബൈ പൊ​ലീ​സി​ന്​ ല​ഭി​ച്ച​ത്. 51 ചെ​റു അ​പ​ക​ട​ങ്ങ​ളി​ലും പൊ​ലീ​സ്​ ​പ്ര​തി​ക​രി​ച്ചു. റോ​ഡി​ലെ കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ ഡ്രൈ​വ​ർ​മാ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും സു​ര​ക്ഷാ​നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും​ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഓ​ഫ്​ ട്രാ​ഫി​ക്​ ഡ​യ​റ​ക്ട​ർ മേ​ജ​ർ ജ​ന​റ​ൽ സ​യ്​​ഫ്​ മു​ഹൈ​ർ അ​ൽ മ​സ്​​റൂ​യി അ​ഭ്യ​ർ​ഥി​ച്ചു. സൈ​ക്കി​ൾ, ഇ-​സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ർ റി​ഫ്ല​ക്ടി​വ്​ ആ​യ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കാ​നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. വാ​ഹ​ന​ങ്ങ​ൾ നി​ശ്ചി​ത അ​ക​ലം പാ​ലി​ക്കാ​ത്ത​താ​ണ്​ മൂ​ട​ൽ​മ​ഞ്ഞു​മൂ​ല​മു​ള്ള അ​പ​ക​ട​ങ്ങ​ളു​ടെ പ്ര​ധാ​ന കാ​ര​ണ​മെ​ന്ന്​ പൊ​ലീ​സ്​ വി​ശ​ദീ​ക​രി​ച്ചു.

പാലിക്കാം..ഈ നിർദേശങ്ങൾ

1. ​അ​സ്ഥി​ര കാ​ലാ​വ​സ്ഥ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ വേ​ഗം കു​റ​ക്കു​ക

2. പു​ല​ർ​ച്ചെ വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ ലൈ​റ്റി​ടു​ക

3. ഓ​വ​ർ​ടേ​ക്കി​ങ്​ വി​ട്ടു​നി​ൽ​ക്ക​ണം

4. എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക്​ കാ​ഴ്ച​മ​റ​യ്ക്കു​ന്ന രീ​തി​യി​ലു​ള്ള ഹൈ ​ബീം ലൈ​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്ക​രു​ത്​

5. റോ​ഡു​ക​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ​പു​ല​ർ​ത്തു​ക

6. ഡ്രൈ​വി​ങ്ങി​നി​ടെ ഹ​സാ​ർ​ഡ്​ ലൈ​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്ക​രു​ത്​

7. ചെ​റു അ​പ​ക​ട​ങ്ങ​ൾ ന​ട​ക്കു​മ്പോ​ൾ ഗ​താ​ഗ​ത ത​ട​സ്സ​ങ്ങ​ൾ സൃ​ഷ്​​ടി​ക്കാ​തി​രി​ക്കു​ക​

8. ഗ​താ​ഗ​ത​ക്കു​രു​ക്കോ മ​റ്റോ കാ​ര​ണം യാ​ത്ര വൈ​കു​ന്ന​തു മൂ​ല​മു​ള്ള മാ​ന​സി​ക സ​മ്മ​ർ​ദ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ യാ​ത്ര​ക്കാ​യി കൂ​ടു​ത​ൽ സ​മ​യം മാ​റ്റി​വെ​ക്കു​ക

Tags:    
News Summary - Heavy-Fog-Avoid-Accident-Warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.