ദുബൈ: ചാനലുകളുടെയും പത്രങ്ങളുടെയും എക്സിറ്റ് പോളും സർവേയുമെല്ലാം പൊട്ടിപ്പൊളിഞ്ഞ് നിൽക്കുേമ്പാൾ ദുബൈയിലിരുന്ന് അക്ഷരം തെറ്റാതെ പ്രവചനം നടത്തിയിരിക്കുകയാണ് തൃശൂർ ചാവക്കാട് അണ്ടത്തോട് സ്വദേശി അൽ അമീൻ. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുമ്പത്തെ ദിവസം ഫേസ്ബുക്കിലും വാട്സാപ് ഗ്രൂപ്പുകളിലുമാണ് അമീൻ തെൻറ പ്രവചനം പോസ്റ്റ് ചെയ്തത്. എൽ.ഡി.എഫിന് 99 സീറ്റും യു.ഡി.എഫിന് 41 സീറ്റും എൻ.ഡി.എക്ക് പൂജ്യവുമാണ് അമീൻ പ്രവചിച്ചത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വാട്സാപ്പ് ഗ്രൂപ്പുകളിൽ വിലയിരുത്തലുകൾ നടത്തിയിട്ടുണ്ട് എന്നല്ലാതെ ഇങ്ങനെയൊരു പ്രവചനം നടത്തിയത് ആദ്യമായാണെന്ന് 27കാരനായ അമീൻ പറയുന്നു.നാട്ടിൽ ട്രാവൽസിൽ ജോലി ചെയ്തിരുന്ന അമീൻ ജോലി തേടിയാണ് ദുബൈയിൽ എത്തിയത്. നിലവിൽ സഹോദരി സുമയ്യയുടെ കുടുംബത്തോടൊപ്പം ദിബ്ബ അൽഹിസനിലാണ് താമസം. ഒരു മാസമായി തെരഞ്ഞെടുപ്പ് പ്രവചനം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യണമെന്ന് ആലോചിക്കുന്നു. 120 സീറ്റ് വരെ ലഭിക്കുമെന്നായിരുന്നു കണക്ക് കൂട്ടൽ. പക്ഷെ, തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പ്രതിപക്ഷം ഉണർന്ന്് പ്രവർത്തിച്ചതും സ്വർണക്കടത്ത്, പി.എസ്.സി നിയമനം, ആഴക്കടൽ മത്സ്യ ബന്ധനം തുടങ്ങിയവയും ഇടതുപക്ഷത്തിെൻറ സീറ്റ് കുറക്കുമെന്ന് കരുതി.
അങ്ങനെയാണ് 99- 41ൽ പ്രചവനം നടത്തിയത്. ഇത് വെറും 'തള്ളാണ്' എന്നായിരുന്നു ആദ്യം വന്ന കമൻറുകൾ. കുറച്ച് കുറക്കാൻ പറ്റുമോ എന്ന് പോലും പലരും ചോദിച്ചു. പ്രവചനം കിറുകൃത്യമായെങ്കിലും അമീന് പ്രത്യേക രാഷ്ട്രീയ പാർട്ടിയോട് ചായ്വില്ല. ഓരോ സമയത്തെ രാഷ്ട്രീയ പാർട്ടികളുടെ നിലപാടും സ്ഥാനാർഥിയുടെ ഗുണഗണങ്ങളും പരിഗണിച്ചായിരിക്കും വോട്ട്. മലേഷ്യയിൽ കളരി അഭ്യാസി ആയിരുന്ന ഉസ്താദ് ഹംസ ഗുരുക്കളുടെ മകനായ അൽഅമീൻ അവിവാഹിതനാണ്. ബി കോം ബിരുദധാരിയായ അമീൻ അയാട്ട പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. യു.എ.ഇയിൽ നല്ലൊരു ജോലിയാണ് ലക്ഷ്യം.
കൃത്യമായി പ്രവചിച്ച് മജീദും മാഹിനും
റാസല്‍ഖൈമ: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് റേഡിയോ ഏഷ്യ നടത്തിയ പ്രവചന മത്സരത്തിലും 99- 41- 00 പ്രവചിച്ച് രണ്ടു മലയാളികൾ. അബ്ദുല്‍ മജീദ്, മാഹിന്‍ എന്നിവരാണ് മാന്ത്രിക പ്രവചനം നടത്തി 50,000 രൂപ സമ്മാനത്തുക നേടിയത്. വിവിധ എമിറേറ്റുകളില്‍നിന്ന് പത്തോളം പേര്‍ കൃത്യമായി പ്രവചിച്ചതായി റേഡിയോ ഏഷ്യ നെറ്റ്വര്‍ക്കിങ് സി.ഇ.ഒ ബ്രിജ്രാജ് ബല്ല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.