അബൂദബി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് അതിവേഗ കോവിഡ്​ പരിശോധന

അബൂദബി: മറ്റ്​ രാജ്യങ്ങളിൽ നിന്ന്​ അബൂദബി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് അതിവേഗത്തിൽ ലഭ്യമാകുന്ന സൗജന്യ കോവിഡ്​ പരിശോധന സൗകര്യം ഏർപെടുത്തി. 90 മിനിറ്റിനുള്ളിൽ ഫലം ലഭിക്കും. ഏറ്റവും വേഗത്തിൽ പി.സി.ആർ പരിശോധന ഫലം ലഭ്യമാക്കുന്ന സംവിധാനമാണിതെന്നും അബൂദബി സർക്കാർ ഓഫിസ് അറിയിച്ചു.

പ്രതിദിനം 20,000 യാത്രക്കാരുടെ കോവിഡ് പരിശോധന നടത്താനുള്ള ശേഷിയോടെ പ്രവർത്തനമാരംഭിച്ച എയർപോർട്ടിലെ ലബോറട്ടറി വിമാന യാത്രാ നടപടിക്രമങ്ങളും ക്വാറൻറീൻ നടപടികളും സുഗമമാക്കും. പ്യുവർ ഹെൽത്ത്, തമൂഹ് ഹെൽത്ത് കെയർ എന്നിവയുടെ സഹകരണത്തോടെയാണ് സൗകര്യം.

വിദേശ രാജ്യങ്ങളിൽ നിന്ന് അബൂദബിയിലെത്തുന്ന യാത്രക്കാർ 96 മണിക്കൂർ മുമ്പ് കോവിഡ്​ പരിശോധന നടത്തണമെന്ന്​ നിബന്ധനയുണ്ട്​. വിമാനത്താവളത്തിലെത്തിയാൽ വീണ്ടും പരിശോധന നിർബന്ധമാണ്​. ഇതിനാണ്​ അതിവേഗ സംവിധാനം ഒരുക്കിയിരിക്കുന്നത്​.

ടെർമിനൽ 1, 3 വഴി എത്തുന്ന എല്ലാ യാത്രക്കാരുടെയും കോവിഡ് പി.സി.ആർ പരിശോധിക്കും. 4,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ പ്രവർത്തിക്കുന്ന സംവിധാനം ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും. 190 ഉദ്യോഗസ്ഥരെ ഇതിനായി നിയമിച്ചിട്ടുണ്ട്​. ഫലങ്ങൾ മൊബൈൽ നമ്പരിൽ മെസേജ് വഴിയോ വാട്ട്സ്ആപ്പ് വഴിയോ പങ്കുവെക്കും. എമിറേറ്റ്‌സ് ഐ.ഡി കാർഡുള്ളവർക്ക് അൽഹൊസൈൻ മൊബൈൽ ആപ്ലിക്കേഷനിലും കോവിഡ് ഫലം ലഭ്യമാകും.

Tags:    
News Summary - high speed covid test for passengers in abu dhabi airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-08 05:05 GMT
access_time 2024-11-08 04:47 GMT