അബൂദബി: പുതുതായി തുറന്ന ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ റോഡിലെ വേഗപരിധി മണിക്കൂറിൽ 160 കിലോമീറ്ററായി നിശ്ചയിച്ചതായി അബൂദബി പൊലീസ് ചൊവ്വാഴ്ച അറിയിച്ചു. സൗദി^അബൂദബി പാതയായ ഇൗ ഹൈവേയിൽ മണിക്കൂറിൽ 161 കിലോമീറ്റർ എന്ന നിലയിലാണ് കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. അതിനാൽ 160 കിലോമീറ്ററിന് മുകളിൽ വേഗതയിൽ വാഹനമോടിക്കുന്നവർ പിഴ അടക്കേണ്ടി വരും. വാഹനമോടിക്കുന്നവർ വേഗപരിധി മറികടക്കരുതെന്ന് അബൂദബി പൊലീസ് സെൻട്രൽ ഒാപറേഷൻസ് ഡയറക്ടർ ബ്രീഗേഡിയർ അലി ആൽ ദാഹിരി പറഞ്ഞു.
ദഫ്റ മേഖലയിലാണ് ശൈഖ് ഖലീഫ ബിൻ സായിദ് റോഡ്. കഴിഞ്ഞയാഴ്ച ദഫ്റ മേഖല പ്രതിനിധി ശൈഖ് ഹംദാൻ ബിൻ സായിദ് ഉദ്ഘാടനം ചെയ്ത ഇൗ പാതയിൽ ഒട്ടകങ്ങൾക്ക് കടന്നുപോകാൻ പ്രത്യേക അണ്ടർ പാസുകളുണ്ട്. 530 കോടി ദിർഹമാണ് നിർമാണചെലവ്. അന്താരാഷ്ട്ര വാണിജ്യത്തിനുള്ള വാഹനങ്ങളുടെ യാത്രക്ക് ഇൗ റോഡ് ഏറെ സഹായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.