പുതിയ ഹൈവേ ബുധനാഴ്​ച ഗതാഗതത്തിന്​ തുറന്നുകൊടുക്കും

ദുബൈ: ശൈഖ്​ മുഹമ്മദ് ബിന്‍ സായിദ് റോഡിനും എമിറേറ്റ്സ് റോഡിനും സമാന്തരമായി നിർമ്മിച്ച പുതിയ ഹൈവേ ബുധനാഴ്​ച ഗതാഗതത്തിന്​ തുറന്നുകൊടുക്കുമെന്ന്​ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ദുബൈ അൽ​െഎൻ ഹൈവേയുമായി ബന്ധിപ്പിക്കുന്നതാണ്​ 25 കിലോമീറ്റർ ദൈർഘ്യമുള്ള ഇൗ റോഡ്​. റെംറാം, ഫാല്‍ക്കണ്‍ സിറ്റി പദ്ധതി പ്രദേശത്തെ ജനങ്ങള്‍ക്ക്​ ഏറെ പ്രയോജനം ചെയ്യുന്ന ഇൗ റോഡ്​ അല്‍ഐന്‍ റോഡിലെയും മറ്റും ഗതാഗതക്കുരുക്ക്​ കുറക്കാൻ ഉപകരിക്കും.

സിറ്റി ഓഫ് അറേബ്യ, ഗ്ലോബല്‍ വില്ലേജ്, അറേബ്യന്‍ റാഞ്ചസ്, ദുബൈ സ്പോര്‍ട്സ് സിറ്റി തുടങ്ങിയ ഇടങ്ങളിലേക്ക്​ എളുപ്പത്തിൽ എത്താൻ സഹായിക്കുന്ന എട്ടുവരിപാത 47.4 കോടി ദിര്‍ഹം ചെലവിലാണ് നിര്‍മിച്ചത്. ഇതോടനുബന്ധിച്ച് നിരവധി മേല്‍പാലങ്ങളും ഇൻറര്‍സെക്ഷനുകളും നിര്‍മിച്ചിട്ടുണ്ട്.  ശൈഖ്​ സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്​യാന്‍ സ്ട്രീറ്റില്‍നിന്ന് ദുബൈ അല്‍ഐന്‍ റോഡിലെ അല്‍ യലായെസ് റോഡ് വരെ നീളുന്ന പദ്ധതി ഭാവിയിൽ ദുബൈ ഇന്‍വെസ്​റ്റ്​മ​​െൻറ്​ പാര്‍ക്ക് വരെ നീട്ടാനും ആലോചിക്കുന്നുണ്ട്​. 

Tags:    
News Summary - highway-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.