ഷാർജ: വായനലോകത്തിന് പുതിയ അനുഭവങ്ങൾ സമ്മാനിക്കാനും പുസ്തക വിൽപന മെച്ചപ്പെടുത്താനും ലോകത്തിലെ ആദ്യത്തെ പുസ്തകശാല ഉടമകളുടെ സമ്മേളനം ഷാർജയിൽ സംഘടിപ്പിച്ചു. ഷാർജ വായനോത്സവത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
56 രാജ്യങ്ങളിലെ 385ലധികം പുസ്തക വിൽപനക്കാർ, വിതരണക്കാർ, പബ്ലിഷിങ് വിദഗ്ധർ, ബിസിനസ് കൺസൾട്ടന്റുമാർ എന്നിവർ പുസ്തകവിൽപനയിലെ നിലവിലെയും ഭാവിയിലെയും സ്ഥിതിഗതി ചർച്ച ചെയ്യാൻ ഒത്തൊരുമിച്ചു.
ഇന്റർനാഷനൽ പബ്ലിഷേഴ്സ് അസോസിയേഷൻ (ഐ.പി.എ) പ്രസിഡന്റ് ബുദൂർ അൽഖാസിമി സമ്മേളനം ഉദ്ഘാടനം ചെയ്തു. വായന സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമത്തിൽ ഒറ്റക്കല്ലെന്ന് ബോദൂർ അൽഖാസിമി പുസ്തക വിൽപനക്കാർക്ക് ഉറപ്പുനൽകി. പുസ്തങ്ങളെക്കുറിച്ചും പ്രസാധകരെക്കുറിച്ചും ചർച്ച നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.