ഹൈദരലി തങ്ങൾ അനുസ്മരണം

ദുബൈ: എല്ലാ വിഭാഗം ജനങ്ങളും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്ത കാരുണ്യത്തി‍െൻറ മുഖമാണ് ഹൈദരലി തങ്ങളെന്ന് ദുബൈ കെ.എം.സി.സി മണലൂർ മണ്ഡലം കമ്മിറ്റി ദുബൈയിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു. മണ്ഡലം പ്രസിഡന്‍റ് ആർ.എ. താജുദ്ദീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എ. ഫാറൂഖ് ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി അഷ്റഫ് കിള്ളിമംഗലം, ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ പട്ടിക്കര, കേന്ദ്ര പ്രവർത്തക സമിതി അംഗം മുഹമ്മദ് വെട്ടുകാട്, മണ്ഡലം ഭാരവാഹികളായ ജംഷീർ പാടൂർ, സലാം ചിറനെല്ലൂർ, ഹക്കീം, നിസാം, മുസമ്മിൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷക്കീർ കുന്നിക്കൽ സ്വാഗതവും സെക്രട്ടറി അക്ബർ വാടാനപ്പിള്ളി നന്ദിയും പറഞ്ഞു.

Tags:    
News Summary - Hyderali Shihab Thangal Remembrance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.