ദുബൈ: ഗൾഫ് മേഖലയിലെ ആദ്യ ഹൈഡ്രജൻ കാർ ടാക്സി ദുബൈ വിമാനത്താവളത്തിൽ ഒാട്ടം തുടങ്ങി. ദുബൈ റോഡ്സ് ആൻറ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ മേൽനോട്ടത്തിൽ പരീക്ഷണ ഒാട്ടം നടത്തുന്നതിെൻറ ഭാഗമായാണ് വിമാനത്താവളത്തിലെ സേവനം. ടാക്സികളുടെ ശ്രേണിയിൽ ഹൈഡ്രജൻ വാഹനങ്ങൾ കൂടി ഉൾപ്പെടുത്താൻ ഏറെനാളായി ആലോചനകൾ നടക്കുകയാണ്. ഇതിന് ശേഷമാണ് ടൊയോട്ടയുടെ ഹൈഡ്രജൻ കാർ മിറായിയെ പരീക്ഷണയോട്ടത്തിന് തെരഞ്ഞെടുത്തത്. 2016 ൽ ആണ് മിറായി നിരത്തിലിറങ്ങിയത്. ഹൈഡ്രജൻ ഫ്യുവൽ സെല്ലുകൾ സൃഷ്ടിക്കുന്ന വൈദ്യുതി ഉപയോഗിച്ച് ശബ്ദമില്ലാതെ പ്രവർത്തിക്കുന്ന കാർ ജലം മാത്രമാണ് പുറന്തള്ളുന്നത്. ഒറ്റയടിക്ക് 500 കിലോമീറ്റർ ഒാടാനാവും.
സാധാരണ ഇലക്ട്രിക് കാറുകളെ അപേക്ഷിച്ച് മിനിറ്റുകൾക്കുള്ളിൽ ഇന്ധനം നിറക്കാെമന്ന പ്രത്യേകതയുമുണ്ട്. ടൊയോട്ട ഫ്യുവൽ സെൽ സിസ്റ്റം എന്ന സാേങ്കതിക വിദ്യയാണ് മിറായിയിൽ ഉപയോഗിച്ചിരിക്കുന്നത്. അതിമർദം താങ്ങാൻ ശേഷിയുളള ടാങ്കിലാണ് ഹൈഡ്രജൻ സംഭരിച്ചിരിക്കുന്നത്. സാമ്പത്തിക നേട്ടം, പാരിസ്ഥിതിക നേട്ടം, എഞ്ചിെൻറ പ്രവർത്തനം അറ്റകുറ്റപണി തുടങ്ങി തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാനാണ് പരീക്ഷണ ഒാട്ടം നടത്തുന്നതെന്ന് ആർടിഎ ഡയറക്ടർ ജനറൽ മത്താർ അൽ തായർ പറഞ്ഞു.
ദുബൈ ടാക്സി കോർപറേഷെൻറ ലിമോസിൻ സർവീസിെൻറ ഭാഗമാണ് മിറായി. 2008 ൽ ദുബൈയിലാണ് ആദ്യമായി ഹൈബ്രീഡ് ടാക്സികൾ വരുന്നത്. നിലവിൽ 800 ഹൈബ്രീഡ് ടാക്സികൾ ഇവിടെ ഒാടുന്നുണ്ട്. 2021 ഒാടെ ആകെ ടാക്സികളിൽ പകുതിയും പരിസ്ഥിതി സൗഹൃദമാക്കി മാറ്റാനാണ് ആർ.ടി.എ. ലക്ഷ്യമിടുന്നത്. 30 ശതമാനം ഇന്ധനലാഭവും മലിനീകരണത്തിൽവന കുറവും ഇ, വാഹനങ്ങൾ വരുത്തുന്നുണ്ടെന്ന് തെളിയിക്കപ്പെട്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.