അജ്മാന്: അജ്മാൻ ഇന്‍കാസ് സ്റ്റേറ്റ് കമ്മിറ്റി ആഭിമുഖ്യത്തില്‍ ഇഫ്താർ സംഗമം നടത്തി. നസീർ മുറ്റിച്ചൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഗീവർഗീസ് പണിക്കർ സ്വാഗതം പറഞ്ഞു. ഹാബിറ്റാറ്റ് സ്കൂൾ അറബിക് അധ്യാപകൻ അലി അക്ബർ ക്ലാസെടുത്തു. ഖലീഫ ഹോസ്പിറ്റലിലെ ആരോഗ്യ പ്രവർത്തക ലിൻഡ എബ്രഹാം, ഫുട്ബാൾ കാർണിവലിന്റെ പ്രവർത്തനത്തിൽ മികവ് തെളിയിച്ച സദീക് എന്നിവരെ ആദരിച്ചു. ദുബൈ പ്രസിഡന്റ് നദീർ കാപ്പാട്, റാസൽഖൈമ ആക്ടിങ് പ്രസിഡന്റ് നാസർ അൽദാന, മുഹമ്മദ് ഉണ്ണി അലത്തായി എന്നിവർ പങ്കെടുത്തു. വർക്കിങ് പ്രസിഡന്റ് റഫീക്ക് മാനം കണ്ടെത്ത്, വൈസ് പ്രസിഡന്റ് സൽവരുദീൻ, ബാബു കാദർ, സെക്രട്ടറി ലൈ ജബ്ബാർ എന്നിവർ നേതൃത്വം നൽകി. സൽവരുദീൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.