ഷാർജ: ഇൻകാസ് യു.എ.ഇ നാഷനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ ദിനാഘോഷവും പ്രവർത്തനോദ്ഘാടനവും സംഘടിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടന്ന പരിപാടിയിൽ ഇൻകാസ് നാഷനൽ കമ്മിറ്റി പ്രസിഡന്റ് സുനിൽ അസീസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ നമ്മൾ ഇന്ന് കാണുന്ന സാമ്പത്തിക ഭദ്രതയും സ്വകാര്യ മേഖലയിൽ അത്ഭുതകരമായുണ്ടായ മാറ്റങ്ങളിലും പ്രവാസികളുടെ പങ്ക് എടുത്തുപറയേണ്ട ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള ലക്ഷക്കണക്കിന് ജനങ്ങൾക്ക് സമാധാനപരമായ ജീവിതവും തൊഴിലും നൽകി സംരക്ഷിക്കുന്ന യു.എ.ഇ ലോകത്തിലെ തന്നെ മികച്ച രാജ്യമാണ്. ദേശീയ ദിനാഘോഷത്തിൽ പങ്കെടുക്കാനായത് പൊതു ജീവിതത്തിലെ ഭാഗ്യമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
പരിപാടിയിൽ ഇൻകാസ് ജനറൽ സെക്രട്ടറി എസ്.എം. ജാബിർ സ്വാഗതവും ടി.എ. രവീന്ദ്രൻ നന്ദിയും പറഞ്ഞു. യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽനിന്ന് നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. ഇൻകാസ് നാഷനൽ കമ്മിറ്റി ഭാരവാഹികളെയും സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികളെയും ചടങ്ങിൽ പരിചയപ്പെടുത്തി. ഷാജി ജോൺ, വി.ടി. സലിം, ആർ.പി. മുരളി, യേശുശീലൻ, എസ്.എ. സലിം, അബ്ദുൽ മനാഫ്, ഹാഷിം മുന്നേരി എന്നിവർ ആശംസകൾ അറിയിച്ചു. ഈദുൽ ഇത്തിഹാദ് പരിപാടികളും ചടങ്ങിന്റെ ഭാഗമായി നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.