ദുബൈ: ഉത്സവ സീസണിലും സ്കൂൾ അവധി നാളുകളിലും വിമാനക്കൂലി അമിതമായി വർധിപ്പിക്കുന്ന സ്ഥിതി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് ഓർമയുടെ നേതൃത്വത്തിൽ വിവിധ സംഘടനകൾ നിവേദനം നൽകി. ഗൾഫിൽ നിന്ന് അവധിക്കാലങ്ങളിലും ഉത്സവ കാലത്തും ചാർട്ടർ ഫ്ലൈറ്റ് ഏർപ്പെടുത്തണം, ചെലവുകുറഞ്ഞ കപ്പൽ മാർഗ യാത്രസൗകര്യം പരിഗണിക്കണം.
മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിനും സ്ട്രെക്ചർ സൗകര്യം ഒരുക്കുന്നതിനുമുള്ള അസൗകര്യം നീക്കാൻ ഇടപെടണം, കണ്ണൂരിൽ നിന്ന് ആഭ്യന്തര സർവിസ് തുടങ്ങുന്നതിനായി സമ്മർദം ചെലുത്തണം തുടങ്ങി വിവിധ കാര്യങ്ങൾ നിവേദനത്തിൽ ഉൾപ്പെടുത്തിയിരുന്നു. കണ്ണൂർ വിമാനത്താവളത്തെ തകർക്കാൻ കേന്ദ്രം ശ്രമിക്കുന്ന സാഹചര്യവും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ചർച്ചയിൽ സംസ്ഥാന സർക്കാറിനു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഇപ്പോൾ തന്നെ ചെയ്യുന്നുണ്ടെന്നും ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവ പൂർവം പരിഗണിക്കാമെന്ന് അറിയിക്കുകയും ചെയ്തു.
ലോക കേരളസഭാംഗം ക്ഷേമനിധി ബോർഡ് ഡയറക്ടറുമായ എൻ.കെ. കുഞ്ഞമ്മദ്, രാജൻ മാഹി, ഓർമ ജനറൽ സെക്രട്ടറി അനീഷ് മണ്ണാർക്കാട്, പ്രസിഡന്റ് റിയാസ് കൂത്തുപറമ്പ്, യുവകലാസാഹിതി പ്രതിനിധി വിൽസൺ, മർക്കസ് പ്രതിനിധി യഹിയ സഖാഫി, ബാബു വി.ജെ, അഡ്വ.മുഹമ്മദ് സാജിദ് തുടങ്ങി വിവിധ സംഘടന പ്രതിനിധികളാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.