ഷാർജ: കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബിൽ ഇന്ത്യയുടെ 78ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാവിലെ ഒമ്പതിന് ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ പാസ്പോർട്ട് കോൺസൽ സുനിൽ കുമാർ ദേശീയ പതാക ഉയർത്തി.
തുടർന്ന് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം വായിച്ചു. നാട്ടിലെ പ്രകൃതിദുരന്തത്തിൽപ്പെട്ട ആളുകളുടെ ദുഃഖത്തിൽ പങ്കുചേരാനും വ്യക്തിനേട്ടങ്ങൾക്കും രാഷ്ട്രീയ ലാഭത്തിനും വേണ്ടി സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നവരെ അകറ്റി നിർത്താനും നമ്മൾ തയാറാകണമെന്ന് സ്വതന്ത്ര്യദിന സന്ദേശത്തിൽ ക്ലബ് പ്രസിഡന്റ് പി.എം. സൈനുദ്ദീൻ നാട്ടിക പറഞ്ഞു.
ക്ലബ് ട്രഷറർ വി.ഡി. മുരളീധരൻ, അഡ്വൈസർ എൻ.എം. അബ്ദുസ്സമദ്, പ്രദീപ്, സി.കെ. അബൂബക്കർ, ജിദേഷ് നാരായൺ, അഷ്റഫ് കുനിയിൽ, ബാബു ഗോപി തുടങ്ങിയ ക്ലബ് ഭാരവാഹികളും ബിനി മുരളി, റസിയ സൈനുദ്ദീൻ തുടങ്ങിയ ക്ലബ് വനിത വിങ് പ്രതിനിധികളും ബാലവേദി അംഗങ്ങളും പങ്കാളികളായി. തുടർന്ന് മധുരം വിതരണം ചെയ്തു. ആർട്സ് സെക്രട്ടറി സുബൈർ എടത്തനാട്ടുകര, പി.ടി. തോമസ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.