അ​ബൂ​ദ​ബി​യി​ൽ ചേ​ർ​ന്ന 12ാമ​ത് സം​യു​ക്ത പ്ര​തി​രോ​ധ സ​മി​തി യോ​ഗ​ത്തി​ൽ ഇ​ന്ത്യ, യു.​എ.​ഇ പ്ര​തി​നി​ധി​ക​ൾ

കൂ​ടു​ത​ൽ പ്ര​തി​രോ​ധ സ​ഹ​ക​ര​ണ​ത്തി​ന്​ ഇ​ന്ത്യ​യും യു.​എ.​ഇ​യും

അ​ബൂ​ദ​ബി: പ്ര​തി​രോ​ധ മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണം വി​പു​ല​പ്പെ​ടു​ത്താ​ൻ ഇ​ന്ത്യ, യു.​എ.​ഇ തീ​രു​മാ​നം. അ​ബൂ​ദ​ബി​യി​ൽ ചേ​ർ​ന്ന 12ാമ​ത് സം​യു​ക്ത പ്ര​തി​രോ​ധ സ​മി​തി യോ​ഗ​ത്തി​ലാ​ണ് ധാ​ര​ണ.

കൂ​ടു​ത​ൽ സം​യു​ക്ത പ​രി​ശീ​ല​ന പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പം ന​ൽ​കാ​നും ഇ​രു രാ​ജ്യ​ങ്ങ​ളും തീ​രു​മാ​നി​ച്ചു. മേ​ഖ​ല​യു​ടെ സു​ര​ക്ഷ​യും കെ​ട്ടു​റ​പ്പും ശ​ക്ത​മാ​ക്കാ​ൻ പ്ര​തി​രോ​ധ രം​ഗ​ത്ത് വി​പു​ല​മാ​യ സ​ഹ​ക​ര​ണ​വും പ​ങ്കാ​ളി​ത്ത​വും ഉ​റ​പ്പാ​ക്കു​മെ​ന്ന് ഇ​രു രാ​ജ്യ​ങ്ങ​ളും അ​റി​യി​ച്ചു. സം​യു​ക്ത പ​രി​ശീ​ല​നം, സൈ​നി​കാ​ഭ്യാ​സം, പ്ര​തി​രോ​ധ വ്യ​വ​സാ​യ രം​ഗ​ത്തെ സ​ഹ​ക​ര​ണം എ​ന്നി​വ​യും സ​മി​തി യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി.

പ്ര​തി​രോ​ധ വി​ദ​ഗ്ധ​രു​ടെ പ​ര​സ്പ​ര വി​നി​മ​യ​ത്തി​ന് പു​റ​മെ ഗ​വേ​ഷ​ണ രം​ഗ​ത്തും അ​ടു​ത്ത സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കും. ഗ​ൾ​ഫ് ക​ട​ലി​ൽ ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ സ​ഹ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദ​മാ​യ ച​ർ​ച്ച​യും സ​മി​തി യോ​ഗ​ത്തി​ൽ ഉ​ണ്ടാ​യി. നി​ശ്ചി​ത മേ​ഖ​ല​ക​ളി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​ൻ ഇ​രു രാ​ജ്യ​ങ്ങ​ളും വ്യ​ക്ത​മാ​യ പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കും. പ്ര​തി​രോ​ധ വ​കു​പ്പ് ജോ. ​സെ​ക്ര​ട്ട​റി അ​മി​താ​ഭ് പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ സം​ഘം സ​മി​തി യോ​ഗ​ത്തി​നെ​ത്തി​യ​ത്.

ബ്രി. ​ജ​ന​റ​ൽ ജ​മാ​ൽ ഇ​ബ്രാ​ഹിം മു​ഹ​മ്മ​ദ് അ​ൽ മ​സ്റൂ​ഖി യു.​എ.​ഇ സം​ഘ​ത്തെ ന​യി​ച്ചു. മൂ​ന്ന് സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളും ഇ​ന്ത്യ​ൻ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. 2006ലാ​ണ് സം​യു​ക്ത പ്ര​തി​രോ​ധ സ​ഹ​ക​ര​ണ സ​മി​തി​ക്ക് ഇ​രു രാ​ജ്യ​ങ്ങ​ളും രൂ​പം ന​ൽ​കി​യ​ത്. രാ​ഷ്ട്രീ​യ, സൈ​നി​ക സം​ഘ​ർ​ഷം കാ​ര​ണം ഗ​ൾ​ഫ് മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ഘ​ട്ട​ത്തി​ൽ ചേ​ർ​ന്ന യോ​ഗം സം​യു​ക്ത സ​ഹ​ക​ര​ണം കൂ​ടു​ത​ൽ വി​പു​ല​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​ന​ത്തോ​ടെ​യാ​ണ് പി​രി​ഞ്ഞ​ത്.

Tags:    
News Summary - India, UAE to boost defense cooperation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.