ദുബൈ: ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് വിമാന സർവിസിന് അനുമതിയായില്ലെങ്കിലും ചില വിമാനക്കമ്പനികൾ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.
മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ നിന്ന് ജൂലൈ 15 മുതലുള്ള യാത്ര ടിക്കറ്റുകളാണ് കഴിഞ്ഞ ദിവസം മുതൽ ലഭ്യമായിത്തുടങ്ങിയത്. വിസ്താര എയർലൈൻ വെബ്സൈറ്റ് പ്രകാരം മുബൈയിൽ നിന്ന് ദുബൈയിലേക്ക് 15,16 തീയതികളിൽ ടിക്കറ്റ് നിരക്ക് 895 ദിർഹമാണ്. ഇൻഡിഗോയുടെ കണക്ഷൻ വിമാനത്തിലും ടിക്കറ്റ് ലഭ്യമാണ്. എമിറേറ്റ്സ്, ഫ്ലൈ ദുബൈ എന്നിവയും 16 മുതലുള്ള ടിക്കറ്റുകൾ നൽകുന്നുണ്ട്.
എന്നാൽ നിലവിലെ സാഹചര്യത്തിൽ ജൂലൈ 21ന് മുമ്പ് യാത്രവിലക്ക് നീങ്ങാനുള്ള സാധ്യത വിരളമാണ്. ഇത്തിഹാദും, എയർ ഇന്ത്യയും ജൂലൈ 21 വരെ വിമാനങ്ങളില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.പെരുന്നാൾ അവധി കഴിയുന്നതോടെ സാഹചര്യം അനുകൂലമാണെങ്കിൽ മാത്രം യാത്രവിലക്ക് നീങ്ങാനാണ് സാധ്യത.കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഏപ്രിൽ 24നാണ് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് യു.എ.ഇ വിലക്കേർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.