Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ത്യ-യു.എ.ഇ യാത്ര:...

ഇന്ത്യ-യു.എ.ഇ യാത്ര: ചില വിമാന കമ്പനികൾ ടിക്കറ്റ്​ ബുക്കിങ്​ തുടങ്ങി

text_fields
bookmark_border
ഇന്ത്യ-യു.എ.ഇ യാത്ര: ചില വിമാന കമ്പനികൾ ടിക്കറ്റ്​ ബുക്കിങ്​ തുടങ്ങി
cancel

ദുബൈ: ഇന്ത്യയിൽ നിന്ന്​ യു.എ.ഇയിലേക്ക്​ വിമാന സർവിസിന്​ അനുമതിയായില്ലെങ്കിലും ചില വിമാനക്കമ്പനികൾ ടിക്കറ്റ്​ ബുക്കിങ്​ ആരംഭിച്ചു.

മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ നിന്ന്​ ജൂലൈ 15 മുതലുള്ള യാത്ര ടിക്കറ്റുകളാണ്​ കഴിഞ്ഞ ദിവസം മുതൽ ലഭ്യമായിത്തുടങ്ങിയത്​. വിസ്​താര എയർലൈൻ വെബ്​സൈറ്റ്​ പ്രകാരം മുബൈയിൽ നിന്ന്​ ദുബൈയിലേക്ക്​ 15,16 തീയതികളിൽ ടിക്കറ്റ്​ നിരക്ക്​ 895 ദിർഹമാണ്​. ഇൻഡിഗോയുടെ കണക്​ഷൻ വിമാനത്തിലും ടിക്കറ്റ്​ ലഭ്യമാണ്​. എമിറേറ്റ്​സ്​, ഫ്ലൈ ദുബൈ എന്നിവയും 16 മുതലുള്ള ടിക്കറ്റുകൾ നൽകുന്നുണ്ട്​.

എന്നാൽ നിലവിലെ സാഹചര്യത്തിൽ ജൂലൈ 21ന്​ മുമ്പ്​ യാത്രവിലക്ക്​ നീങ്ങാനുള്ള സാധ്യത വിരളമാണ്​. ഇത്തിഹാദും, എയർ ഇന്ത്യയും ജൂലൈ 21 വരെ വിമാനങ്ങളില്ലെന്ന്​ നേരത്തെ വ്യക്​തമാക്കിയിട്ടുണ്ട്​.പെരുന്നാൾ അവധി കഴിയുന്നതോടെ സാഹചര്യം അനുകൂലമാണെങ്കിൽ മാത്രം യാത്രവിലക്ക്​ നീങ്ങാനാണ്​ സാധ്യത.കോവിഡ്​ വ്യാപന പശ്ചാത്തലത്തിൽ ഏപ്രിൽ 24നാണ്​ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക്​ യു.എ.ഇ വിലക്കേർപ്പെടുത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airlinesIndia Newsbooking tickets
News Summary - India-UAE trip: Some airlines have started booking tickets
Next Story