ഷാർജ: യുദ്ധക്കെടുതി അനുഭവിക്കുന്ന ഫലസ്തീൻ ജനതയുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇന്ത്യൻ അസോസിയേഷൻ ഷാർജ രണ്ട് ലക്ഷം ദിർഹം സംഭാവന ചെയ്തു.
ഷാർജ സിറ്റി ഫോർ ഹ്യുമാനിറ്റേറിയൻ സർവിസസ് (എസ്.സി.എച്ച്.എസ്) എന്ന പ്രാദേശിക ചാരിറ്റി ഓർഗനൈസേഷനാണ് തുക കൈമാറുക. ഇന്ത്യൻ അസോസിയേഷൻ ഷാർജ രക്ഷാധികാരി അഹമ്മദ് മുഹമ്മദ് ഹമദ് അൽ മിദ്ഫക്ക് തുക കൈമാറും.
ഗസ്സക്ക് സഹായങ്ങൾ എത്തിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അഭയാർഥികൾക്കായി സാമ്പത്തിക സംഭാവന, ഭക്ഷണസാധനങ്ങൾ, അടിസ്ഥാന മരുന്ന് സഹായം, പുതിയ വസ്ത്രങ്ങൾ തുടങ്ങിയവ ശേഖരിക്കുന്നതിനുള്ള ചാരിറ്റി ഉദ്യമം കൂടി ആരംഭിച്ചതായും ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.