Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്​ അ​റ്റ​സ്​​റ്റേ​ഷ​ൻ കേ​ന്ദ്രം പു​തി​യ സ്ഥ​ല​ത്തേ​ക്ക്​ മാ​റ്റി

text_fields
bookmark_border
indian consulate
cancel

ദു​ബൈ: ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ലെ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​റ്റ​സ്റ്റേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ​ക്കാ​യു​ള്ള ഓ​ഫി​സ്​ പു​തി​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റി. നി​ല​വി​ൽ ഊ​ദ് മേ​ത്ത​യി​ലെ ബി​സി​ന​സ് ഓ​ട്രി​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന എ​സ്.​ജി ഐ.​വി.​എ​സ് ​ഗ്ലോ​ബ​ൽ അ​റ്റ​സ്റ്റേ​ഷ​ൻ സെ​ന്‍റ​റാ​ണ്​ അ​ൽ നാ​സ​ർ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റു​ക.

അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച മു​ത​ലാ​ണ് പു​തി​യ ക്ര​മീ​ക​ര​ണം. കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളു​ള്ള സ്ഥ​ല​ത്താ​ണ് ഓ​ഫി​സ് പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന് കോ​ൺ​സ​ൽ ജ​ന​റ​ൽ സ​തീ​ഷ് കു​മാ​ർ ശി​വ​ൻ അ​റി​യി​ച്ചു.

ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ വി​വി​ധ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​റ്റ​സ്റ്റു ചെ​യ്യാ​ൻ ആ​ശ്ര​യി​ക്കു​ന്ന​ കേ​ന്ദ്ര​മാ​ണ്​ എ​സ്.​ജി ഐ.​വി.​എ​സ് ​ഗ്ലോ​ബ​ൽ അ​റ്റ​സ്റ്റേ​ഷ​ൻ സെ​ന്‍റ​ർ. അ​ൽ​നാ​സ​ർ സെ​ന്‍റ​റി​ലെ 104, 302 ഓ​ഫി​സു​ക​ളി​ലാ​ണ് സേ​വ​ന കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന് സേ​വ​ന ദാ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. അ​ൽ​നാ​സ​ൽ ക്ല​ബി​ന് സ​മീ​പ​മാ​ണ് പു​തി​യ കേ​ന്ദ്രം.

ഒ​ക്ടോ​ബ​ർ ഏ​ഴ് മു​ത​ലാ​ണ് ഇ​വി​ടെ സേ​വ​ന കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ക. ദു​ബൈ​ക്ക്​ പു​റ​മെ, ഷാ​ർ​ജ, അ​ജ്മാ​ൻ, ഉ​മ്മു​ൽ​ഖു​വൈ​ൻ, റാ​സ​ൽ​ഖൈ​മ, ഫു​ജൈ​റ എ​മി​റേ​റ്റു​ക​ളി​ലെ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രും സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​റ്റ​സ്റ്റേ​ഷ​നു​വേ​ണ്ടി ഈ ​സേ​വ​ന കേ​ന്ദ്ര​ത്തെ​യാ​ണ് സ​മീ​പി​ക്കേ​ണ്ട​ത്. അ​തേ​സ​മ​യം, പാ​സ്പോ​ർ​ട്ട് സേ​വ​നം ബി.​എ​ൽ.​എ​സ് കേ​ന്ദ്ര​ത്തി​ൽ തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian ConsulateUAE NewsAttestation Center
News Summary - Indian Consulate Attestation Center shifted to new location
Next Story