ദുബൈ: കണക്ഷൻ വിമാനത്തിൽ ദുബൈയിലെത്തി വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികൾ അടക്കമുള്ളവരെ ഹോട്ടലുകളിലേക്ക് മാറ്റി. ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിെൻറയും കേരള സർക്കാരിെൻറയും ഇടപെടലിെൻറ ഫലമായി ദുബൈ എമിറേറ്റ്സ് അധികൃതരാണ് ഇവർക്ക് ഹോട്ടൽ സൗകര്യമൊരുക്കിയത്.
പോർച്ചുഗലിൽ നിന്നെത്തിയ തിരുവനന്തപുരം കരിങ്കുളം പുതിയതുറ സ്വദേശി ജാക്സൻ, ഇരട്ട സഹോദരൻ ബെൻസൻ, റഷ്യയിലേക്ക് പുറപ്പെട്ട എറണാകുളം സ്വദേശി രാജു, യുറോപ്പിൽ നിന്ന് നാട്ടിലേക്ക് തിരിച്ച അരുൺ, ജോസ് എന്നിവരടക്കം 20ഒാളം ഇന്ത്യക്കാരാണ് ദുബൈയിൽ കുടുങ്ങിയത്.
ഇവരെ എന്ന് നാട്ടിൽ എത്തിക്കാനാകും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. വൈദ്യ പരിശോധനയുടെ ഫലം ശനിയാഴ്ചയോടെ ലഭിക്കുമെന്ന് കരുതുന്നു. ഇവരുടെ കാര്യത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.