ദുബൈ: യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്തോ അറബ് കൾചറൽ ഫെസ്റ്റ് - കേരളോത്സവം 2024 ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കും. സാംസ്കാരിക നായകർ, കലാകാരന്മാർ എന്നിവരെത്തുന്ന മഹോത്സവത്തിന്റെ സന്ദർശനം സൗജന്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു. ഗൃഹാതുര ഓർമകളുണർത്തുന്ന നാടൻ ഭക്ഷണശാലകളും നാടിന്റെ തനത് കലാരൂപങ്ങളും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കും.
പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപവത്കരണ യോഗം അൽ തവാർ അൽസലാം കമ്യൂണിറ്റി സ്കൂളിൽ നടന്നു. ഒ.വി. മുസ്തഫ (ചെയർമാൻ), സി.കെ. റിയാസ്, ഷിജു ശ്രീനിവാസ് (വൈസ് ചെയർമാൻമാർ), അനീഷ് മണ്ണാർക്കാട് (ജനറൽ കൺവീനർ), ഷിജു ബഷീർ, ലിജിന (ജോ. കൺവീനർമാർ), എൻ.കെ. കുഞ്ഞഹമ്മദ്, സിദ്ദിഖ്, ശശികുമാർ (രക്ഷാധികാരികൾ), കെ.വി. സജീവൻ (വളന്റിയർ ക്യാപ്റ്റൻ), മോഹനൻ മൊറാഴ (പ്രോഗ്രാം കമ്മിറ്റി), ബിജു വാസുദേവൻ (പ്രചാരണം) എന്നിവർ ഭാരവാഹികളായി 101 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.
യോഗം പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.കെ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. ഓർമ പ്രസിഡന്റ് ശിഹാബ് പെരിങ്ങോട് അധ്യക്ഷത വഹിച്ചു. മുതിർന്ന നേതാവ് രാജൻ മാഹി, അനിത ശ്രീകുമാർ, സി.എൻ.എൻ. ദിലീപ് (മലയാളം മിഷൻ ദുബൈ ചാപ്റ്റർ സെക്രട്ടറി), അനീഷ് മണ്ണാർക്കാട്, സി.കെ. റിയാസ്, അംബുജാക്ഷൻ, മോഹനൻ മൊറാഴ, ബിജു വാസുദേവൻ, അബ്ദുൽ അഷ്റഫ്, ഷിജു ബഷീർ, പി.പി. അഷ്റഫ് എന്നിവർ സംസാരിച്ചു. പരിപാടിയുടെ ബ്രോഷർ എൻ.കെ. കുഞ്ഞഹമ്മദ് അബ്ദുല്ല നരിക്കോടിന് നൽകി പ്രകാശനം ചെയ്തു. ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ സ്വാഗതവും വൈസ് പ്രസിഡന്റ് ഡോ. നൗഫൽ പട്ടാമ്പി നന്ദിയും പറഞ്ഞു. സെക്രട്ടറി ജിജിത അനുശോചന പ്രമേയം അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.