അബൂദബി: നിര്‍മാണ, കെട്ടിട മേഖലയിലെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അബൂദബി നഗരാസൂത്രണ വിഭാഗത്തിലെ പരിസ്ഥിതി, ആരോഗ്യ, സുരക്ഷാവകുപ്പ് അഞ്ചുദിന പരിശോധനാ കാമ്പയിനിന് തുടക്കമിട്ടു. ചൂട് കൂടിയ സമയങ്ങളില്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതിനെക്കുറിച്ച് മേഖലയിലെ തൊഴിലാളികളെയും കമ്പനി ഉടമകളെയും ബോധവത്കരിക്കുന്നതാണ് കാമ്പയിന്റെ ലക്ഷ്യം.
തുറസ്സായ ഇടങ്ങളില്‍ ഉച്ചസമയത്തെ തൊഴില്‍ നിരോധന നിയമം പാലിക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കും. തണുത്ത വെള്ളത്തിന്റെ ലഭ്യത, ഉചിതമായ ശീതീകരണ ഉപകരണം, വെയിലില്‍നിന്ന് രക്ഷ തേടുന്നതിനുള്ള കുടകള്‍, ഉപ്പു കലര്‍ത്തിയ വെള്ളം, തൊഴിലിടത്തില്‍ പ്രഥമശുശ്രൂഷ കിറ്റ് ലഭ്യമാക്കല്‍ എന്നിവയുടെ പ്രാധാന്യം തൊഴിലാളികളെ ബോധവത്കരിക്കും.
തൊഴിലാളികളുടെ എണ്ണമനുസരിച്ച് അവര്‍ക്ക് തണലുള്ള സൗകര്യപ്രദമായ വിശ്രമസ്ഥലം കമ്പനികള്‍ ഉറപ്പുവരുത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി തൊഴിലിടങ്ങളില്‍ മതിയായ സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്നും അധികൃതര്‍ നിര്‍മാണക്കമ്പനികളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.