Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​ക് പൊ​ലീ​സി​ന്...

റാ​ക് പൊ​ലീ​സി​ന് ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ബെ​സ്റ്റ് പ്രാ​ക്ടീ​സ് അ​വാ​ര്‍ഡ്

text_fields
bookmark_border
IBPC award
cancel
camera_alt

ന്യൂ​സി​ല​ൻ​ഡ് കേ​ന്ദ്ര​മാ​യി ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ത്തി​ലെ ഐ.​ബി.​പി.​സി പു​ര​സ്കാ​രം റാ​ക് പൊ​ലീ​സ് മേ​ധാ​വി അ​ലി അ​ബ്ദു​ല്ല അ​ല്‍വാ​ന്‍ നു​ഐ​മി സി.​ഒ.​ഇ.​ആ​ര്‍ ഡ​യ​റ​ക്ട​ര്‍ റോ​ബി​ന്‍ മാ​നി​ല്‍നി​ന്ന് ഏ​റ്റു​വാ​ങ്ങു​ന്നു

റാ​സ​ല്‍ഖൈ​മ: ന്യൂ​സി​ല​ൻ​ഡ് കേ​ന്ദ്ര​മാ​യ ഒ​മ്പ​താ​മ​ത് അ​ന്താ​രാ​ഷ്ട്ര ബെ​സ്റ്റ് പ്രാ​ക്ടീ​സ് മ​ത്സ​ര​ത്തി​ലെ ക്രൈം ​ക​ണ്‍ട്രോ​ള്‍ പാ​ര്‍ട്ണേ​ഴ്സ് (എ​ല്‍.​എ.​എം.​എ​സ്) ഡി​ജി​റ്റ​ല്‍ ട്രാ​ന്‍സ്ഫോ​ര്‍മേ​ഷ​ന്‍ ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ബെ​സ്റ്റ് പ്രാ​ക്ടീ​സ് (ഐ.​ബി.​പി.​സി) അ​വാ​ര്‍ഡ് റാ​ക് പൊ​ലീ​സി​ന്. സെ​വ​ന്‍ സ്റ്റാ​ര്‍ റേ​റ്റി​ങ് പു​ര​സ്കാ​രം സെ​ന്‍റ​ര്‍ ഫോ​ര്‍ ഓ​ര്‍ഗ​നൈ​സേ​ഷ​ന​ല്‍ എ​ക്സ​ല​ന്‍സ് റി​സ​ര്‍ച്ച് (സി.​ഒ.​ഇ.​ആ​ര്‍) ഡ​യ​റ​ക്ട​ര്‍ റോ​ബി​ന്‍ മാ​നി​ല്‍നി​ന്ന് റാ​ക് പൊ​ലീ​സ് മേ​ധാ​വി അ​ലി അ​ബ്ദു​ല്ല അ​ല്‍വാ​ന്‍ നു​ഐ​മി ഏ​റ്റു​വാ​ങ്ങി. റാ​ക് പൊ​ലീ​സി​ന് കൂ​ടു​ത​ല്‍ സ​മൃ​ദ്ധി​യും പു​രോ​ഗ​തി​യും കൈ​വ​രി​ക്കാ​നും അ​ഭി​മാ​ന​ക​ര​മാ​യ അ​ന്താ​രാ​ഷ്ട്ര അ​വാ​ര്‍ഡു​ക​ള്‍ നേ​ടാ​നും ക​ഴി​യ​ട്ടെ​യെ​ന്ന് പു​ര​സ്കാ​രം സ​മ്മാ​നി​ച്ച് റോ​ബി​ന്‍മാ​ന്‍ ആ​ശം​സി​ച്ചു.

ഒ​ട്ടേ​റെ അ​ന്താ​രാ​ഷ്ട്ര മ​ത്സ​രാ​ർ​ഥി​ക​ള്‍ക്കി​ട​യി​ല്‍ റാ​സ​ല്‍ഖൈ​മ പൊ​ലീ​സ് ക​മാ​ന്‍ഡ് കൈ​വ​രി​ച്ച അ​സാ​ധാ​ര​ണ നേ​ട്ടം അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് റാ​ക് പൊ​ലീ​സ് മേ​ധാ​വി മേ​ജ​ര്‍ ജ​ന​റ​ല്‍ അ​ലി അ​ബ്ദു​ല്ല പ​റ​ഞ്ഞു. ആ​ധു​നി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളെ ചെ​റു​ക്കു​ന്ന​തി​ന് നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ അ​വ​ലം​ബി​ക്കാ​നു​ള്ള റാ​ക് പൊ​ലീ​സി​ന്‍റെ നി​ര​ന്ത​ര പ്ര​യ​ത്ന​മാ​ണ് നേ​ട്ട​ത്തി​ന് നി​ദാ​നം. വി​ക​സ​നം, സു​സ്ഥി​ര​ത, അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ക്ഷ​മ​ത എ​ന്നി​വ ല​ക്ഷ്യ​മാ​ക്കി​യു​ള്ള പ​ദ്ധ​തി​ക​ളും സം​രം​ഭ​ങ്ങ​ളു​മാ​ണ് റാ​ക് പൊ​ലീ​സി​നെ തേ​ടി അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​ര​മെ​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം തു​ട​ര്‍ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rak PoliceU.A.E NewsInternational Best Practice Award
News Summary - International Best Practice Award for Rak Police
Next Story