അന്താരാഷ്ട്ര ജാസ് ഡേ ആഘോഷം അബൂദബിയിൽ

അബൂദബി: അടുത്തവർഷത്തെ അന്താരാഷ്ട്ര ജാസ് ഡേ ആഘോഷങ്ങൾക്ക് അബൂദബി വേദിയാകും. യുനെസ്കോയാണ് ആഘോഷത്തിന്റെ ആതിഥേയ നഗരമായി അബൂദബിയെ തെരഞ്ഞെടുത്തത്. ഏപ്രിൽ 30 നാണ് ആഘോഷ പരിപാടികൾ. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ ജാസ് സംഗീതജ്ഞർ അബൂദബിയിലെത്തും. സംഗീതലോകത്തിന് അറബിക് ജാസിനെ പരിചയപ്പെടുത്തുന്ന പരിപാടിയും ഇതോടൊപ്പം അരങ്ങിലെത്തുമെന്ന് സംഘാടകർ അറിയിച്ചു.

ഔദ്, ഖാനൂൻ, നേയ് തുടങ്ങിയ ക്ലാസിക്കൽ ഉപകരണങ്ങൾ ആഗോള പ്രേക്ഷകർക്ക് ‘അറബിക് ജാസ്’ പരിപാടിയിൽ പരിചയപ്പെടുത്തും. 2025ലെ ഗ്ലോബൽ ഹോസ്റ്റ് സിറ്റി എന്ന നിലയിൽ, യുനെസ്കോയുടെ ക്രിയേറ്റീവ് സിറ്റി ഓഫ് മ്യൂസിക് ദശാബ്ദങ്ങൾ പഴക്കമുള്ള പ്രാദേശിക സംഗീത പാരമ്പര്യങ്ങളുടെയും ജാസ്സിന്‍റെയും പരസ്പരബന്ധം പ്രദർശിപ്പിക്കും. അന്താരാഷ്ട്ര ജാസ് ദിനത്തിന്‍റെ ഗ്ലോബൽ ഹോസ്റ്റായി അബൂദബിയെ തിരഞ്ഞെടുത്തതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്ന് അബൂദബി കൾചർ ആൻഡ്​ ടൂറിസം വകുപ്പ്​ ചെയർമാൻ മുഹമ്മദ് അൽ മുബാറക് പറഞ്ഞു. ഈ അംഗീകാരം നഗരത്തിന്‍റെ അഭിവൃദ്ധി പ്രാപിക്കുന്ന സംഗീത രംഗത്തെയും സാംസ്കാരിക വൈവിധ്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയെയും അടിവരയിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര ജാസ് ദിനത്തിന്​ ആതിഥേയത്വം വഹിക്കുന്നത് കലയോടുള്ള താൽപര്യത്തെ വീണ്ടും ഉറപ്പിക്കുകയും ചലനാത്മക സംഗീത രംഗം പ്രദർശിപ്പിക്കുന്നതിന് ഒരു ആഗോള വേദിയൊരുക്കുകയും ചെയ്യും -കൂട്ടിച്ചേർത്തു.

സാംസ്കാരിക മേഖലയിലെ അബൂദബിയുടെ നിക്ഷേപം നഗരത്തെ കലയുടെയും സർഗാത്മകതയുടെയും ആഗോള ലക്ഷ്യസ്ഥാനമാക്കി മാറ്റിയിട്ടുണ്ട്​. ലോകോത്തര സാംസ്കാരിക സ്ഥാപനങ്ങളെ ആകർഷിക്കുന്നതിനൊപ്പം പ്രാദേശിക സ്ഥാപനങ്ങളെയും ഇത്​ സഹായിക്കുന്നുണ്ട്​.

Tags:    
News Summary - International Jazz Day celebration in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.