കോവിഡ് മഹാമാരിയുടെ പിടിയില്‍നിന്നു കരകയറിവരുന്ന ലോകത്ത് അസഹിഷ്ണുതക്ക് ഇടമില്ലെന്ന് ഇന്ത്യന്‍ കോളമിസ്റ്റും നോവലിസ്റ്റുമായ ശോഭാ ഡേ അഭിപ്രായപ്പെട്ടു. മേളയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അവര്‍.
മനുഷ്യന്‍റെ ദൗര്‍ബല്യങ്ങളെന്തെന്ന് ഓര്‍മിപ്പിച്ചാണ് മഹാമാരിയുടെ മടക്കം. തുറന്ന മനസ്സും അനുകമ്പയുമെല്ലാം ഉള്ളവരായി മാറാന്‍ ആ ദിനങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കേണ്ടതുണ്ട്. ഒരുപാട് മരണങ്ങളും കഷ്ടപ്പാടുകളും കണ്ടവരാണു നാം. ഭിന്നതകളെ തുറന്ന മനസ്സോടെ അഭിമുഖീകരിച്ച് പ്രത്യാശയോടെ മുന്നോട്ട് പോകാനാവണം. ലോകത്ത് വിഭജനത്തിന് ഇടമില്ല.
ദുബൈയില്‍ വര്‍ഷം തോറും സംഘടിപ്പിക്കുന്ന എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഫെസ്റ്റിവല്‍ ഓഫ് ലിറ്ററേച്ചറില്‍ മുമ്പ് പങ്കെടുത്തിട്ടുണ്ടെങ്കിലും അബൂദബി പുസ്തക മേളയില്‍ ഡേ ആദ്യമായിട്ടാണ് പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.