ദു​ബൈ അ​യ​ൺ​മാ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ ടീം ​അം​ഗ​ങ്ങ​ൾ 

അ​യ​ൺ​മാ​ൻ: ജി.​ഡി.​ആ​ർ.​എ​ഫ്.​എ​ക്ക്​ ഒ​ന്നാം സ്ഥാ​നം

ദു​ബൈ: ദു​ബൈ അ​യ​ൺ​മാ​ൻ 70.3 ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സി​െൻറ (ദു​ബൈ എ​മി​ഗ്രേ​ഷ​ൻ) ട്ര​യാ​ത്​​ല​ൺ ടീം ​ഗ്രൂ​പ്​ ഇ​ന​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി. ദു​ബൈ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ച്ച ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ മൂ​ന്നാം​സ്ഥാ​ന​വും നേ​ടി​യ​ത് ദു​ബൈ എ​മി​ഗ്രേ​ഷ​ൻ ടീ​മാ​ണ്.

വ​കു​പ്പി​െൻറ എ, ​ബി ടീ​മു​ക​ളാ​ണ്​ ടൂ​ർ​ണ​മെൻറി​ൽ പ​ങ്കെ​ടു​ത്ത​ത്. ബി ​ടീം ഒ​ന്നാ​മ​െ​ത​ത്തി. എ​മ​ി​ഗ്രേ​ഷ​ൻ ജീ​വ​ന​ക്കാ​രാ​യ മു​ബാ​റ​ക്ക് അ​ൽ ബി​സ​ർ (നീ​ന്ത​ൽ), ജാ​സിം അ​ലി (സൈ​ക്ലി​ങ്), ഉ​ബൈ​ദ് അ​ൽ ന​ഈ​മി (ഓ​ട്ടം) എ​ന്നി​വ​രാ​യി​രു​ന്നു സ്വ​ർ​ണ​മെ​ഡ​ൽ ല​ഭി​ച്ച ടീ​മി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​മീ​ർ അ​ൽ ബ​ഹ​രി (നീ​ന്ത​ൽ), ഖ​ലീ​ഫ ന​ഈ​മി (ഓ​ട്ടം), മു​ഹ​മ്മ​ദ്‌ അ​ൽ മു​റൈ​വ്വി (സൈ​ക്ലി​ങ്) തു​ട​ങ്ങി​യ​വ​രാ​ണ് വെ​ങ്ക​ല​മെ​ഡ​ൽ നേ​ടി​യ​ത്. വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ൽ ഡെ​​ൻ​​മാ​​ർ​​ക്കി​െൻറ ഡാ​​ൻ ബ​​ക്ക്​​​ഗാ​​ഡും (പു​​രു​​ഷ വി​​ഭാ​​ഗം) സ്വി​​സ്​ താ​​രം ഡാ​​നി​​യേ​​ല റൈ​​ഫും (വ​​നി​​ത വി​​ഭാ​​ഗം) ജേ​​താ​​ക്ക​​ളാ​​യി.

മു​മ്പ്​ അ​ബൂ​ദ​ബി സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ച്ച ഐ.​ടി.​യു വേ​ൾ​ഡ് ട്ര​യാ​ത്ത​ല​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത് ദു​ബൈ എ​മി​ഗ്രേ​ഷ​ൻ ടീ​മാ​യി​രു​ന്നു. വി​ജ​യി​ക​ളെ ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ മേ​ധാ​വി മേ​ജ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ്‌ അ​ഹ​മ്മ​ദ് അ​ൽ മ​ർ​റി അ​ഭി​ന​ന്ദി​ച്ചു. ജീ​വ​ന​ക്കാ​രി​ൽ ആ​രോ​ഗ്യ​ക്ഷ​മ​ത ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന് വ​കു​പ്പി​െൻറ കാ​യി​ക ക​മ്മി​റ്റി മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ​പ​ര​മാ​യ മ​ന​സ്സും ശ​രീ​ര​വും കെ​ട്ടി​പ്പ​ടു​ക്കാ​ൻ ഇ​ത്ത​രം ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ ഏ​റെ സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് മേ​ജ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് അ​ൽ മ​ർ​റി പ​റ​ഞ്ഞു.

ലോ​ക​ത്തി​ലെ മി​ക​ച്ച കാ​യി​ക താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ദു​ബൈ അ​യ​ൺ​മാ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ക​ളും പ​​ങ്കെ​ടു​ത്തി​രു​ന്നു. കേ​ര​ള റൈ​ഡേ​ഴ്സ്‌ ക്ല​ബി​നെ പ്ര​തി​നി​ധീ​ക​രി​ച്ച്​ നി​സാ​ർ, ധ​ർ​മ​ജ​ൻ, വി. ​ഷി​ജോ​ൺ, ഷ​ബീ​ർ, പ്ര​ദീ​പ്, ഷാ​ഫി, അ​ഭി​ഷേ​ക്, റി​മേ​സ​ൻ, മോ​ഹ​ൻ​ദാ​സ് തു​ട​ങ്ങി​യ​വ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.