അയൺമാൻ: ജി.ഡി.ആർ.എഫ്.എക്ക് ഒന്നാം സ്ഥാനം
text_fieldsദുബൈ: ദുബൈ അയൺമാൻ 70.3 ചാമ്പ്യൻഷിപ്പിൽ ജനറൽ ഡയറക്ടറേറ്റ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിെൻറ (ദുബൈ എമിഗ്രേഷൻ) ട്രയാത്ലൺ ടീം ഗ്രൂപ് ഇനത്തിൽ ഒന്നാം സ്ഥാനം നേടി. ദുബൈ സ്പോർട്സ് കൗൺസിൽ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിലെ മൂന്നാംസ്ഥാനവും നേടിയത് ദുബൈ എമിഗ്രേഷൻ ടീമാണ്.
വകുപ്പിെൻറ എ, ബി ടീമുകളാണ് ടൂർണമെൻറിൽ പങ്കെടുത്തത്. ബി ടീം ഒന്നാമെതത്തി. എമിഗ്രേഷൻ ജീവനക്കാരായ മുബാറക്ക് അൽ ബിസർ (നീന്തൽ), ജാസിം അലി (സൈക്ലിങ്), ഉബൈദ് അൽ നഈമി (ഓട്ടം) എന്നിവരായിരുന്നു സ്വർണമെഡൽ ലഭിച്ച ടീമിൽ ഉണ്ടായിരുന്നത്. അമീർ അൽ ബഹരി (നീന്തൽ), ഖലീഫ നഈമി (ഓട്ടം), മുഹമ്മദ് അൽ മുറൈവ്വി (സൈക്ലിങ്) തുടങ്ങിയവരാണ് വെങ്കലമെഡൽ നേടിയത്. വ്യക്തിഗത ഇനത്തിൽ ഡെൻമാർക്കിെൻറ ഡാൻ ബക്ക്ഗാഡും (പുരുഷ വിഭാഗം) സ്വിസ് താരം ഡാനിയേല റൈഫും (വനിത വിഭാഗം) ജേതാക്കളായി.
മുമ്പ് അബൂദബി സ്പോർട്സ് കൗൺസിൽ സംഘടിപ്പിച്ച ഐ.ടി.യു വേൾഡ് ട്രയാത്തലൺ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയത് ദുബൈ എമിഗ്രേഷൻ ടീമായിരുന്നു. വിജയികളെ ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി അഭിനന്ദിച്ചു. ജീവനക്കാരിൽ ആരോഗ്യക്ഷമത ഉറപ്പു വരുത്തുന്നതിന് വകുപ്പിെൻറ കായിക കമ്മിറ്റി മികച്ച പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ആരോഗ്യപരമായ മനസ്സും ശരീരവും കെട്ടിപ്പടുക്കാൻ ഇത്തരം ചാമ്പ്യൻഷിപ്പുകൾ ഏറെ സഹായകരമാകുമെന്ന് മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.
ലോകത്തിലെ മികച്ച കായിക താരങ്ങൾ പങ്കെടുത്ത ദുബൈ അയൺമാൻ ചാമ്പ്യൻഷിപ്പിൽ മലയാളികളും പങ്കെടുത്തിരുന്നു. കേരള റൈഡേഴ്സ് ക്ലബിനെ പ്രതിനിധീകരിച്ച് നിസാർ, ധർമജൻ, വി. ഷിജോൺ, ഷബീർ, പ്രദീപ്, ഷാഫി, അഭിഷേക്, റിമേസൻ, മോഹൻദാസ് തുടങ്ങിയവരാണ് പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.