വേൾഡ് ആർട്സ് ആൻഡ് കൾചറൽ ഫൗണ്ടേഷൻ കലാ
പ്രതിഭാ പുരസ്കാരം നടൻ ശങ്കറിന് സമ്മാനിക്കുന്നു
അബൂദബി: വേൾഡ് ആർട്സ് ആൻഡ് കൾചറൽ ഫൗണ്ടേഷൻ അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ഇശൽ പൂക്കൾ എന്ന പേരിൽ മ്യൂസിക് നൈറ്റ് സംഘടിപ്പിച്ചു. ചെയർമാൻ നസീർ പെരുമ്പാവൂർ അധ്യക്ഷത വഹിച്ച ചടങ്ങ് സജീവ് എവർസേഫ് ഉദ്ഘാടനം ചെയ്തു. മലയാള സിനിമ അഭിനേതാക്കളായ ശങ്കർ, സ്വാസിക എന്നിവർ മുഖ്യാതിഥികളായിരുന്നു.
തുടർന്ന്, വിവിധ പുരസ്കാരങ്ങളും വിതരണം ചെയ്തു. ശങ്കർ (കലാ പ്രതിഭാ പുരസ്കാരം), മമ്മി സെഞ്ച്വറി (സിനിമയിലെ സമഗ്ര സംഭാവന), സ്വാസിക (മികച്ച നടി), റഫീഖ് ചൊക്ലി (മികച്ച നടൻ), സഹദ് റെജു (മികച്ച പുതുമുഖ നടൻ), മുരളീധരൻ (കാരുണ്യ), പവിഴം ജോർജ് (ബിസിനസ് എക്സലന്റ്സ്), യൂസഫ് ഭായ് (മാൻ ഓഫ് ദി ഇയർ), ഡോക്ടർ ഷാജി ഇടശ്ശേരി (യുവ സാരംഭക), മേരി തോമസ് (വനിത രത്ന), ക്രിഷ്ണ പ്രിയ (കല രത്ന), ഷാജി നൗഷാദ് (മികച്ച പൊതു പ്രവർത്തക), മീഡിയ (മുഹമ്മദ് അലി അലിഫ് മീഡിയ) എന്നിവർക്കാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. എം.എ. ഷഹനാസ്, അപർണ സന്തോഷ്, അൻസാർ ചാവക്കാട്, ഷാനി തൽഹത്, ഷംഷീർ തിരൂർ, മിഥുൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ചടങ്ങിൽ സിറാജ് പൊന്നാനി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.