ദുബൈ: യു.എ.ഇയുടെ ദേശീയദിനം വിപുലമായ പരിപാടികളോടെ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ആഘോഷിച്ചു. അല്‍ഖൂസ് അല്‍മനാര്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന പരിപാടിയില്‍ അക്കാദമിയ ആൻഡ് ട്രെയിനിങ് ആൻഡ് ഹാപ്പിനസ് ട്രെയിനിങ് അസി. ജനറൽ ലീഡർ മേജര്‍ ജനറല്‍ ഡോ. മുഹമ്മദ് അഹമ്മദ് ബിന്‍ ഫഹദ് പതാക ഉയര്‍ത്തി. ശേഷം നടന്ന പൊതുപരിപാടിയില്‍ മേജര്‍ ജനറല്‍ ഡോ. മുഹമ്മദ് അഹമ്മദ് ബിന്‍ ഫഹദ്, ദുബൈ മതകാര്യവകുപ്പിലെ സേവന വിഭാഗം മേധാവി ഡോ. മുഹമ്മദ് സുഹൈല്‍ അല്‍മുഹൈരി എന്നിവര്‍ സംസാരിച്ചു.
ഡയറക്ടര്‍ അബ്ദുസ്സലാം മോങ്ങം അതിഥികളെ പരിചയപ്പെടുത്തി. ഹുസൈന് കക്കാട് നന്ദി പറഞ്ഞു. വിവിധ മദ്റസകളില്നിന്നുള്ള വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ആകര്‍ഷകമായ വിവിധ ദേശീയദിന കലാപരിപാടികള്‍ ആഘോഷത്തിന് മിഴിവേകി. ഹവ്വ ഷഹീല്‍ പരിപാടി നിയന്ത്രിച്ചു. പ്രസിഡന്റ് എ.പി. അബ്ദുസ്സമദ്, ട്രഷറര്‍ വി.കെ. സകരിയ്യ, വൈസ് പ്രസിഡന്റ് അബ്ദുൽ വാഹിദ് മയ്യേരി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. മുഹമ്മദ് അലി പാറക്കടവ്, ഹനീഫ് (ഡി.വി.പി), അബു അല്‍ഷാബ്, ശിഹാബ് ഉസ്മാന് പാനൂര്‍, മുനീര്‍ പടന്ന, സി.എച്ച്. റിനാസ്, എ.ടി.പി കുഞ്ഞിമുഹമ്മദ്, എന്‍.എം അക്ബര്‍ഷാ വൈക്കം തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.