ദുബൈ: കാലങ്ങളെ അതിജയിച്ച ഗ്രന്ഥമാണ് വിശുദ്ധ ഖുർആനെന്നും ഖുർആനിക നിർദേശങ്ങൾ കാലികപ്രസക്തമാണെന്നും പണ്ഡിതനും വാഗ്മിയുമായ ഹുസൈൻ സലഫി. ദുബൈ എക്സ്പോ സിറ്റിയിൽ ദുബൈ ഇസ്ലാമിക് അഫയേഴ്സ് വിഭാഗം സംഘടിപ്പിച്ച റമദാൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശുദ്ധ ഖുർആനിലെ ഏതെങ്കിലും നിർദേശം പ്രസക്തമല്ലെന്ന് ഇന്നുവരെ തെളിയിക്കാനായിട്ടില്ല. ഏതെങ്കിലും അധ്യായത്തിന് തുല്യമായ ഒന്ന് കൊണ്ടുവരാനുള്ള വെല്ലുവിളി ഇപ്പോഴും നിലനിൽക്കുന്നു എന്നത് അത് ദൈവികമാണെന്നതിനുള്ള തെളിവാണ്. നിലവിലെ സാമ്പത്തിക രംഗത്ത് നടമാടിക്കൊണ്ടിരിക്കുന്ന സകല ചൂഷണങ്ങളുടെയും വേരറുക്കുന്നതാണ് ഖുർആനിക നിർദേശങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖുർആൻ വിജ്ഞാന പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് എക്സ്പോ അതോറിറ്റിയിലെ ശൈഖ് ഇബ്രാഹിം അബ്ദുൽ റഹീം അവാർഡ് വിതരണം ചെയ്തു. ശംസുദ്ദീൻ അജ്മാൻ, അബ്ദുസ്സലാം ആലപ്പുഴ, യൂസുഫ് പട്ടാമ്പി, അനീസ് തിരൂർ, സലാഹ് അത്തോളി, ഷമീം ഇസ്മായിൽ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.