ഹുദൈ​രിയാത്ത്​ ​െഎലൻഡ്​ ബീച്ച്​ തുറന്നു

അബൂദബി: വിനോദ സ്​ഥലം ഉൾപ്പെടെയുള്ള ഹുദൈ​രിയാത്ത്​ ​െഎലൻഡ്​ ബീച്ച് പൊതുജനങ്ങൾക്കായി തുറന്ന്​ കൊടുത്തു. അബൂദബി സ്​പോർട്​സ്​ കൗൺസിൽ പ്രസിഡൻറ്​ ശൈഖ്​ നഹ്​യാൻ ബിൻ സായിദ്​ ആൽ നഹ്​യാൻ ഞായറാഴ്​ചയാണ്​ ബീച്ച്​ ഉദ്​ഘാടനം ചെയ്​തത്​. അബൂദബിയുടെ തെക്കുപടിഞ്ഞാറ്​ സ്​ഥിതി ചെയ്യുന്ന ബീച്ചിൽ അബൂദബി നഗരസഭയാണ്​ നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ചത്​.

രാവിലെ എട്ട്​ മുതൽ രാത്രി എഴ്​ വരെയാണ്​ ജനങ്ങൾക്ക്​ പ്രവേശനം. 800 മീറ്റർ ദൈർഘ്യമുള്ള ബീച്ചിൽ പത്ത്​ കിലോമീറ്റർ റൈഡിങ്​ ട്രാക്ക്​, ഫുട്​ബാൾ^ബീച്ച്​ ഫുട്​ബാൾ കളങ്ങൾ, ബാസ്​കറ്റ്​ ബാൾ-ടെന്നീസ്​ കോർട്ടുകൾ, കുട്ടികളുടെ കളിസ്​ഥലം തുടങ്ങി വിവിധ സൗകര്യങ്ങളുണ്ട്​. ഏറെ സന്തോഷത്തോടെയാണ്​ പുതിയ ബീച്ചിനെ അബൂദബിയിലെ ജനങ്ങൾ സ്വീകരിക്കുന്നത്​. വിനോദത്തിന്​ പുതിയ ഒരു ഇടം കൂടി ലഭിക്കുന്നത്​ വലിയ കാര്യമാണെന്ന്​ ഉദ്​ഘാടന ചടങ്ങിൽ പ​െങ്കടുക്കാനെത്തിയവർ അഭിപ്രായപ്പെട്ടു. 

Tags:    
News Summary - island-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.