നാസറും വിനീതും

ചിരിപ്പിച്ച് ചിന്തിപ്പിക്കാൻ 'ജോർഡിന്ത്യൻ' താരങ്ങൾ ഷാർജയിലെത്തുന്നു

ഷാർജ: അക്ഷരങ്ങൾക്ക്​ അതിരുകളില്ല. അതുകൊണ്ടാണ് പുസ്​തകങ്ങൾ പ്രകൃതിയെ കുറിച്ച് കൂടുതൽ വാചാലമാകുന്നത്. ഭാഷകളിൽനിന്ന് ഭാഷകളിലേക്ക് പുസ്​തകങ്ങൾ വളരുംതോറും ഭൂഖണ്ഡങ്ങളുടെ ദൂരവും കുറയുന്നു. ചിരിപ്പിച്ച് ചിന്തിപ്പിച്ച് രാജ്യങ്ങളെ തോളോടുതോൾ ചേർന്ന് നടക്കാൻ ഊർജം പകരുന്ന യൂ ട്യൂബ് പരിപാടിയാണ് 'ജോർഡിന്ത്യൻ'. ഷാർജ അന്താരാഷ്​ട്ര പുസ്​തകോത്സവ രണ്ടാം ദിനമായ നവംബർ നാലിന് രാത്രി എട്ടു മുതൽ രാത്രി 9.30 വരെ ബാൾറൂമിൽ വെച്ച് ജോർഡിന്ത്യൻ താരങ്ങൾ അക്ഷരനഗരി കാണാൻ പുറത്തിറങ്ങും.

നാസർ അൽ അസെയും വിനീത് 'ബീപ്' കുമാറും ചേർന്ന് സൃഷ്‌ടിച്ച ഇന്ത്യൻ സ്‌കെച്ച് കോമഡി, മ്യൂസിക് യൂട്യൂബ് ചാനലാണ് ജോർഡിന്ത്യൻ. ലക്ഷക്കണക്കിന് പേരാണ് ദിനംപ്രതി ഇവരുടെ പരിപാടികൾ കാണുന്നത്. വലിയ സന്ദേശമുള്ള ചെറിയ ചെറിയ സ്​കിറ്റുകൾ അവതരിപ്പിച്ചാണ് ഇവർ ലോകത്തി​െൻറ കൈയടി നേടുന്നത്. ഇന്ത്യയിൽ വളർന്ന ജോർഡൻ-ഇന്ത്യൻ പൗരനാണ് നാസർ അൽ അസെ. ഫ്രീലാൻസ് ഫിലിം മേക്കറായ അദ്ദേഹം, ഇന്ത്യൻ ഡാൻസ് ഗ്രൂപ്പായ ബ്ലാക്ക് ഐസ് ക്രൂവി​െൻറ സ്ഥാപകനുമാണ്. വിനീത് 'ബീപ്' കുമാർ ഹാസ്യനടനും ടി.വി അവതാരകനും ബീറ്റ്-ബോക്‌സറുമാണ്. സൽമാൻ ഖാൻ, എ.ആർ. റഹ്​മാൻ, ഷാരൂഖ് ഖാൻ, സോനു സൂദ്, ബൊമൻ ഇറാനി, മിക സിങ് എന്നിവരുമായി അദ്ദേഹം അഭിമുഖം നടത്തിയിട്ടുണ്ട്.

Tags:    
News Summary - ‘Jordinian’ stars arrive in Sharjah to make you laugh and think

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.