ജോ​സ​ഫ് അ​ന്നംകു​ട്ടി ജോ​സ്

അബൂദബി അന്താരാഷ്ട്ര പുസ്തകമേളയില്‍ ഇന്ന് ജോസഫ് അന്നംകുട്ടി

അ​ബൂ​ദ​ബി: നാ​ഷ​ന​ല്‍ എ​ക്‌​സി​ബി​ഷ​ന്‍ സെ​ന്റ​റി​ല്‍ ന​ട​ക്കു​ന്ന 32ാമ​ത് അ​ബൂ​ദ​ബി അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യി​ല്‍ മ​ല​യാ​ള​ത്തി​ല്‍നി​ന്ന് ഡി.​സി ബു​ക്‌​സ് പ​ങ്കെ​ടു​ക്കും. സാ​ഹി​ത്യ​കാ​ര​ന്മാ​ര്‍, നൊ​ബേ​ല്‍ ജേ​താ​ക്ക​ള്‍, പു​സ്ത​ക പ്ര​സാ​ധ​ക​ര്‍ തു​ട​ങ്ങി പ്ര​മു​ഖ​ര്‍ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി പു​സ്ത​ക​മേ​ള​യു​ടെ ഭാ​ഗ​മാ​കും. മ​ല​യാ​ള​ത്തി​ല്‍നി​ന്ന് ജോ​സ​ഫ് അ​ന്നം​കു​ട്ടി ജോ​സ് മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കും. മെ​യ് 27 ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നി​ന് ഹാ​ള്‍ ന​മ്പ​ര്‍ 12 ലെ ​ബ​ര്‍സാ സ്റ്റേ​ജി​ല്‍ സ്നേ​ഹം, കാ​മം, ഭ്രാ​ന്ത് എ​ന്ന വി​ഷ​യ​ത്തി​ല്‍ വാ​യ​ന​ക്കാ​രു​മാ​യി ഇ​വ​ർ സം​വ​ദി​ക്കും.

മേ​യ് 28ന്​ ​ഉ​ച്ച​ക്ക് ഒ​ന്നി് ഷെ​ഫ് വി​ക്കി ര​ത്നാ​നി ഹാ​ള്‍ നം​മ്പ​ര്‍ 12 ലെ ​വേ​ള്‍ഡ് ക​സി​ന്‍സി​ല്‍ മ​ഹാ​രാ​ഷ്ട്ര പ്രോ​ണ്‍ പു​ലാ​വി​ന്റെ രു​ചി ആ​സ്വാ​ദ​ക​ര്‍ക്ക് പ​രി​ച​യ​പ്പെ​ടു​ത്തും. മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും പു​തി​യ പു​സ്ത​ക​ങ്ങ​ള്‍, ബെ​സ്റ്റ് സെ​ല്ല​റു​ക​ള്‍ തു​ട​ങ്ങി എ​ല്ലാ പു​സ്ത​ക​ങ്ങ​ളും ഡി.​സി ബു​ക്‌​സ് പ​വ​ലി​യ​നി​ല്‍ വാ​യ​ന​ക്കാ​ര്‍ക്ക് ല​ഭ്യ​മാ​ണ്. അ​ബൂ​ദ​ബി സാം​സ്‌​കാ​രി​ക, വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പി​ന്റെ ഭാ​ഗ​മാ​യ അ​റ​ബി​ക് ലാം​ഗ്വേ​ജ് സെ​ന്റ​റാ​ണ് മേ​ള​യു​ടെ സം​ഘാ​ട​ക​ര്‍. വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള അ​ഞ്ചു​ല​ക്ഷ​ത്തി​ലേ​റെ പു​സ്ത​ക​ങ്ങ​ളാ​ണ് മേ​ള​യി​ലു​ള്ള​ത്.

ഓ​രോ വ​ര്‍ഷ​വും പ്ര​ത്യേ​ക രാ​ജ്യ​ത്തെ​യും വ്യ​ക്തി​യെ​യു​മാ​ണ് മേ​ള​യി​ല്‍ കേ​ന്ദ്രീ​ക​രി​ക്കു​ക​യെ​ന്ന​തി​നാ​ല്‍ ഈ​വ​ര്‍ഷം തു​ര്‍ക്കി​യെ​യും അ​റ​ബ് സാ​മൂ​ഹി​ക ശാ​സ്ത്ര​ജ്ഞ​നും ത​ത്ത്വ​ചി​ന്ത​ക​നും ച​രി​ത്ര​കാ​ര​നു​മാ​യ ഇ​ബ്ന്‍ ഖ​ല്‍ദൂ​നെ​യു​മാ​ണ് പു​സ്ത​ക​മേ​ള ഉ​യ​ര്‍ത്തി​ക്കാ​ട്ടു​ന്ന​ത്. കു​ട്ടി​ക​ളെ ല​ക്ഷ്യ​മി​ട്ട് ര​ച​നാ, ചി​ത്ര​ര​ച​നാ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ശാ​സ്ത്ര പ​രീ​ക്ഷ​ണ​ങ്ങ​ളും മേ​ള​യി​ല്‍ സ​ജ്ജീ​ക​രി​ക്കും.

പ​രി​ഭാ​ഷ​ക​രും പ്ര​സാ​ധ​നാ​ല​യ​ങ്ങ​ളു​മാ​യി 200ലേ​റെ സ്ഥാ​പ​ന​ങ്ങ​ളാ​ണ് പു​സ്ത​ക​മേ​ള​യി​ലെ​ത്തു​ക. 1.5 ല​ക്ഷ​ത്തി​ലേ​റെ സ​ന്ദ​ര്‍ശ​ക​രെ​യാ​ണ് മേ​ള​യി​ല്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ശി​ല്‍പ​ശാ​ല​ക​ള്‍, സെ​മി​നാ​റു​ക​ള്‍, പാ​ന​ല്‍ ച​ര്‍ച്ച​ക​ള്‍ തു​ട​ങ്ങി​യ മേ​ള​യി​ല്‍ അ​ര​ങ്ങേ​റും. ഇ​തി​നു പു​റ​മേ ബ്ലാ​ക്ക് ബോ​സ് സി​നി​മ മേ​ള​യി​ല്‍ പ്രാ​ദേ​ശി​ക സി​നി​മ​ക​ള്‍ പ്ര​ദ​ര്‍ശി​പ്പി​ക്കും. ക​ലാ പ്ര​ദ​ര്‍ശ​ന​ങ്ങ​ളും മേ​ള​യി​ല്‍ അ​ര​ങ്ങേ​റും. മേ​യ് 28ന് ​സ​മാ​പി​ക്കും. രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ രാ​ത്രി 10 വ​രെ​യാ​ണ് സ​മ​യം.

Tags:    
News Summary - Joseph Annamkutty at Abu Dhabi International Book Fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.